“വരുന്നു ജോലി ചെയ്യുന്നു പോകുന്നു, ഒരു സ്റ്റാർ ആറ്റിട്യൂഡ് ഇല്ലാത്ത ആളാണ് മമിത”; ഐശ്വര്യ ലക്ഷ്മി

','

' ); } ?>

നടി മമിത ബൈജുവിന്റെ തമിഴിലെ വളർച്ചയെ കുറിച്ച് തുറന്നു സംസാരിച്ച് നടി ഐശ്വര്യ ലക്ഷ്മി. അടിപൊളിയായിട്ടാണ് മമിത ഡാൻസ് ചെയ്യുന്നതെന്നും, വളരെ കുറച്ച പേർക്ക് മാത്രമേ ഇത്രയും നല്ല അവസരങ്ങൾ കിട്ടുകയുള്ളൂ എന്നും ഐശ്വര്യ പറഞ്ഞു. തന്റെ ഏറ്റവും പുതിയ സിനിമയായ ഗാട്ട ഗുസ്തി 2 വിന്റെ പ്രൊമോഷനിടെ റിപ്പോർട്ടർ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ.

‘ഭയങ്കര സന്തോഷമുണ്ട്. നമ്മുടെ കുട്ടി എന്നൊരു ഫീലിംഗ് ഉണ്ട്. ഇപ്പോൾ റിലീസായ സൂര്യ സാറിന്റെ പടത്തിലെ പാട്ട് ഞാൻ കണ്ടു. അടിപൊളിയായിട്ടാണ് മമിത ഡാൻസ് ചെയ്യുന്നത്. വളരെ കുറച്ച പേർക്ക് മാത്രമേ ഇത്രയും നല്ല അവസരങ്ങൾ കിട്ടുകയുള്ളൂ. ആ അവസരങ്ങളെ നന്നായി ഉപയോഗിക്കാൻ കഴിയുന്നവണ്ണം കഴിവും ഉള്ള കുട്ടിയാണ്. വരുന്നു ജോലി ചെയ്യുന്നു, പോകുന്നു അതാണ് മമിത. ഒരു സ്റ്റാർ ആറ്റിട്യൂഡ് ഇല്ലാത്ത ആളാണ് മമിത അതെനിക്ക് ഭയങ്കര ഇഷ്ടമാണ്.’ ഐശ്വര്യ പറഞ്ഞു.

സൂര്യയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന വിശ്വനാഥ് ആൻഡ് സൺസിൽ മമിതയാണ് നായിക. ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. അതേ സമയം ധനുഷ് നായകനായെത്തിയ കരയിലും മമിതയായിരുന്നു നായിക.