‘സ്ത്രീകള്‍ മുസ്ലീം പള്ളികളില്‍ കയറാന്‍ പാടില്ല എന്നത് നമ്മുടെ നാട്ടില്‍ മാത്രമുള്ള പ്രശ്‌നം’-അഹമ്മദ് സിദ്ദിഖ്

','

' ); } ?>

സ്ത്രീകള്‍ മുസ്ലീം പള്ളികളില്‍ കയറാന്‍ പാടില്ല എന്നത് നമ്മുടെ നാട്ടില്‍ മാത്രം ഉള്ള പ്രശ്‌നമാണെന്ന് നടനും തിരക്കഥാകൃത്തുമായ അഹമ്മദ് സിദ്ദിഖ്. സെല്ലുലോയ്ഡിന് നല്‍കിയ അഭിമുഖത്തിലാണ് അഹമ്മദ് സിദ്ദിഖ് തന്റെ അഭിപ്രായം പങ്കുവെച്ചത്. പല മേഖലയിലുള്ളവരും പറയാന്‍ ധൈര്യം കാണിക്കാത്ത ഒരു വിഷയമായിരുന്നു സ്ത്രീകള്‍ക്ക് പള്ളിയില്‍ പോയി നിസ്‌ക്കരിക്കാനുള്ള സ്വാതന്ത്ര്യം. അതിനെക്കുറിച്ച് സംസാരിക്കാനുള്ള ധൈര്യം ? എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സിദ്ദിഖ്.

അഹമ്മദ് സിദ്ദിഖിന്റെ വാക്കുകള്‍..

‘ഞാനായതുകൊണ്ടും എന്നെ ആള്‍ക്കാര്‍ക്ക് അത്രയും അറിയാത്തതുകൊണ്ടും വലിയ കുഴപ്പമില്ലാത്തതുകൊണ്ടും അതങ്ങനെ പോയി. സ്ത്രീകള്‍ മുസ്ലീം പള്ളികളില്‍ കയറാന്‍ പാടില്ല എന്നുള്ളതൊക്കെ നമ്മുടെ നാട്ടില്‍ മാത്രം ഉള്ളൊരു പ്രശ്‌നമാണ്. സത്യത്തില്‍ മുസ്ലീം രാജ്യങ്ങളില്‍ അതൊരു പ്രശ്‌നമായിട്ട് എങ്ങുമില്ല. മുസ്ലീം രാജ്യങ്ങള്‍ വിടൂ. മക്കയില്‍ ചെന്നാല്‍ തന്നെ ഒരുമിച്ച് നിന്നാണ് നിസ്‌ക്കരിക്കുന്നത്. ഞാനൊരുപാട് പ്രാവശ്യം അവിടെ പോയിട്ടുള്ളതാണ്, കണ്ടിട്ടുള്ളതാണ്. പിന്നെ മുസ്ലീം സ്ത്രീകളേ പള്ളിയില്‍ കയറല്ലേയെന്ന് മുസ്ലീങ്ങള്‍ പറയുകയാണെങ്കില്‍ അത് തെറ്റാണ്. ചരിത്രമെടുത്തെ് വെച്ച് നോക്കുകയാണെങ്കില്‍ അങ്ങനെ പറയാന്‍ പാടില്ല അവരോട്. പള്ളികളില്‍ വന്നവര്‍ക്ക് നിസ്‌ക്കരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്’ എന്നാണ്..

അഹമ്മദ് സിദ്ദിഖുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം..