സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ രണ്ടാം ഭാഗം ‘ബ്ലാക്ക് കോഫി’ യുടെ ചിത്രീകരണമാരംഭിച്ചു.

പ്രേക്ഷകരുടെ നാവില്‍ കൊതിയൂറുന്ന വിഭവങ്ങളുടെ കഥകളുമായെത്തിയ ചിത്രമാണ് ആഷിഖ് അബു ഒരുക്കിയ ആസിഫ് അലി-ലാല്‍ ചിത്രം സോള്‍ട്ട് ആന്‍ഡ് പെപ്പര്‍. ഭക്ഷണത്തിന്റെയും പ്രണയത്തിന്റെയും വേറിട്ടൊരു കഥയുമായെത്തി പ്രേക്ഷക മനസ്സ് കീഴടക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ആദ്യ ചിത്രത്തില്‍ ‘ബാബു’ എന്ന രസികന്‍ കുക്കിന്റെ വേഷത്തിലെത്തിയ ബാബുരാജാണ് രണ്ടാം ഭാഗത്തിന്റെ സംവിധാനവും തിരക്കഥയും ഒരുക്കുന്നത് എന്നതാണ് പ്രധാന വിശേഷം. ‘ബ്ലാക് കോഫി’ എന്ന പേരോടെ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇന്ന് ആരംഭിച്ചു.

സിനിമയുടെ ടാഗ് ലൈന്‍ ‘ഒരു പ്രേമം ഉണ്ടാക്കിയ കഥ’ എന്നാണ്. സാള്‍ട്ട് & പെപ്പെറിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും ബ്ലാക്ക് കോഫിയിലുമുണ്ടാകും. ഒപ്പം ഇത്തവണ ലെന, രചന നാരായണന്‍കുട്ടി, ഒവിയ, മൈഥിലി, ഓര്‍മ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തില്‍ അതിഥിതാരമായി ആഷിക്ക് അബുവും എത്തുന്നുണ്ട്.