‘എമ്പുരാന്‍ വിവാദം: അപകടകരമായ പ്രവണത’: എമ്പുരാനെ വിടാതെ ‘ഓര്‍ഗനൈസര്‍

','

' ); } ?>

എമ്പുരാനെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി ആർ എസ് എസ് മുഖവാരിക ‘ഓര്‍ഗനൈസര്‍’.‘എമ്പുരാന്‍ വിവാദം: അപകടകരമായ പ്രവണത’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് സന്ദീപ് എന്ന പേരിലുള്ള എഴുത്തുകാരന്‍ സിനിമയെ വിമർശിക്കുന്നത്. തിങ്കളാഴ്ച രാത്രി 8.30-ഓടെയാണ് ലേഖനം ഓണ്‍ലൈന്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.

2002-ലെ ഗുജറാത്ത് കലാപത്തെ ഏകപക്ഷീയമായി ചിത്രീകരിച്ചിരിക്കുന്നതോടൊപ്പം, സമുദായങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തുന്ന ആഖ്യാനമാണ് ചിത്രത്തിന്റെ അടിസ്ഥാനമെന്ന് ലേഖനത്തില്‍ ആരോപിക്കുന്നു. “സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തിന് സന്ദേശം നല്‍കുന്ന വിധത്തിലുള്ള വികലവും ഭിന്നിപ്പിക്കുന്നതുമായ ആഖ്യാനമാണ് ചിത്രത്തിനുള്ളത്. ഇതിന് യഥാര്‍ഥ ലോകത്ത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്നാണ് ആശങ്ക,” ലേഖനം ചൂണ്ടിക്കാട്ടുന്നു. നാഷണല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ)യുടെ ലോഗോ ദുരുപയോഗം ചെയ്തതിന്റെയും ഐബി പോലെയുള്ള കേന്ദ്ര ഏജന്‍സികളെ അപകീര്‍ത്തിപ്പെടുത്തിയതിന്റെയും പേരിലും വിമര്‍ശനമുണ്ട്. “ഇസ്ലാമോ-ഇടത് ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്ന പ്രചാരണത്തിന്റെ പ്രതിഫലനമാണ് ചിത്രം” എന്നതാണ് മുഖവാരികയുടെ ആരോപണം.

ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രം സയ്യിദ് മസൂദിനെ പാകിസ്ഥാനിലെ ഭീകരനായ മൗലാന മസൂദ് അസറുമായി സാമ്യമുള്ളതായി ലേഖനത്തില്‍ ആരോപിക്കുന്നു. ഇത് യാദൃച്ഛികമോ ഗൂഢപദ്ധതിയുടെ ഭാഗമോ എന്ന സംശയവുമുണ്ട്.

മമ്മൂട്ടിയുടെ ‘ഭീഷ്മപര്‍വം’, പ്രിത്വിരാജിന്റെ ‘മുംബൈ പോലീസ്’ എന്നീ സിനിമകളിലും സുരക്ഷാ വിഭാഗങ്ങളെ മോശമായി ചിത്രീകരിച്ചിട്ടുണ്ടെന്നു ലേഖനം ചൂണ്ടിക്കാട്ടുന്നു. കൂടാതെ, അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു അപ്പാര്‍ട്ട്‌മെന്റില്‍ 2022-ല്‍ എക്‌സൈസ് റെയ്ഡിനിടയില്‍ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവവും ലേഖനത്തില്‍ അവതരിപ്പിക്കുന്നു. മലയാളം-തമിഴ് സിനിമകളിലെ ലഹരി പ്രചാരണം, മാവോയിസ്റ്റ് ചിന്തകള്‍ക്ക് പിന്തുണ തുടങ്ങിയ വിഷയങ്ങളും ലേഖനം പ്രമേയമായി സ്വീകരിക്കുന്നുണ്ട്.