അൽത്താഫ് എന്ന് പറഞ്ഞാൽ അതാരാണെന്ന് ഒരു നിമിഷം ചിന്തിക്കുമെങ്കിലും ആർ ജെ അൽത്താഫ്, ഇൻഫ്ലുൻസർ അൽത്താഫ്, യൂട്യൂബർ അൽത്താഫ് എന്നൊക്കെ പറഞ്ഞാൽ മലയാളികൾക്ക് പെട്ടന്ന് മനസ്സിലാകും. തന്റെ തുറന്ന് പറച്ചിലുകളിലൂടെയും സമൂഹം മുഖം തിരിക്കുന്ന വസ്തുതകളോട് നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുകയും ചെയ്ത വ്യക്തിയാണ് അൽത്താഫ്. ഇപ്പോഴിതാ തന്റെ കാഴ്ച്ചപാടുകൾ ശക്തമാണെന്നും നിലപടുകൾ ഉറച്ചതാണെന്നും വ്യക്തമാക്കുകയാണ് അൽത്താഫ്. ഫൺ വിത്ത് സ്റ്റാർസ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചോദ്യങ്ങൾക്കൊക്കെ വ്യക്തവും ശക്തവുമായ നിലപാടുകൾ അൽത്താഫ് വ്യക്തമാക്കിയത്.
ഇന്നത്തെ തലമുറയിലെ കുട്ടികളുടെ അവസ്ഥയെ പറ്റി ചോദിച്ചപ്പോൾ കാരണമായിട്ട് അൽത്താഫ് ആങ്കറിന് കൊടുത്ത മറുപടി ലഹരിയും സ്മാർട്ഫോണുമാണ്. നമ്മുടെ നാട്ടിൽ പതിനെട്ടു വയസ്സാകാതെ വോട്ടു ചെയ്യാൻ പറ്റില്ല, ലൈസൻസ് കിട്ടില്ല, സിമ്മു പോലും കിട്ടില്ല.പിന്നെ എന്തിനാണ് പതിനഞ്ചു വയസ്സുളള കുട്ടിക്ക് സ്മാർട്ട് ഫോൺ?. അതിലെന്താണ് അവര് കാണുന്നതെന്ന് നമുക്കറിയാമോ?.ഇപ്പോഴുള്ള പകുതിയിലധികവും പോക്സോ കേസുകൾ വരുന്നത് മൊബൈൽ വഴിയുള്ള പ്രണയം കൊണ്ടാണെന്നും അൽത്താഫ് വ്യക്തമാക്കി.
മുഖത്തു നോക്കി സെക്സ് ചെയ്യാൻ താല്പര്യമുണ്ടോ എന്ന് ചോദിക്കുമ്പോൾ അടി കിട്ടില്ലേ എന്ന ചോദ്യത്തിനും വളരെ കൺവിൻസിങ് ആയിട്ടുള്ള മറുപടി ആയിരുന്നു അൽത്താഫിന്റെത്. “ഞാൻ ഓടി പോയി ആരുടെ അടുത്തും ഒന്നും ചോദിക്കാറില്ല. മുന്നിലിരിക്കുന്ന വ്യക്തിയെ കംഫര്ട്ടബിൾ ആക്കിയിട്ടേ ചോദ്യങ്ങൾ ചോദിക്കാറുള്ളു. ആ പെൺകുട്ടിയോട് ഞാൻ ആ ചോദ്യം ചോദിച്ചപ്പോൾ അവൾ ചെയ്യുമെന്ന് പറഞ്ഞു. ഇപ്പോൾ വേണമെങ്കിൽ ചോദിക്കുകയും ചെയ്യാം എന്ന് പറഞ് എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു എനിക്ക് താല്പര്യം ഇല്ല ഞാൻ പെങ്ങളായാണ് കാണുന്നതെന്നും. പെങ്ങളായിട്ട് കാണുന്ന പെങ്കൊച്ചിന്റെ അടുത്ത എന്തിനാ അങ്ങനെ ചോദിച്ചേ എന്ന് ചോദിച്ചാണ് എന്നോട് വഴക്കിട്ടത്. ആ പെങ്കൊച്ചിനു തോന്നിയത് അവൾ പറഞ്ഞു. എനിക്ക് തോന്നിയത് ഞാനും. ഇവിടക്സി ആർക്കും ഒന്നും പറയാനുള്ള സ്വാതന്ത്ര്യം ഇല്ലേ. ആ വീഡിയോ ഇട്ടതിനു ശേഷം ആ പെൺകുട്ടിയ്ക്ക് ഒരുപാട് പ്രശനങ്ങളുണ്ടായെന്ന് പറഞ്ഞു. ഞാൻ അത് അപ്പോൾ തന്നെ ഡിലീറ്റ് ആക്കുകയും ചെയ്തു. ഇതൊക്കെ എല്ലാവരുടെയും മനസ്സിലുള്ള കാര്യങ്ങളാണ്. നമുക് ചുറ്റുമുള്ള എല്ലാവരും നമ്മളെ സഹോദരീ സഹോദരനായിട്ടൊന്നുമല്ല കാണുന്നത്. ഞാൻ അതിനെ കുറിച്ച് തന്നെ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. നിങ്ങൾ ചേട്ടന്മാരായി കണ്ണുവരൊക്കെ നിങ്ങൾ വിക് ഭരിക്കുന്ന രീതിയിലായിരിക്കില്ല നിങ്ങളെ കാണുന്നത്. മനസ്സിൽ വേറെ രീതിയിൽ തന്നെയാണ് കാണുന്നത്. പക്ഷെ അവരത് പറയില്ല , “പറയാതിരിക്കുമ്പോൾ അവർ പുണ്യാളന്മാരായി, തുറന്നു പറഞ്ഞാൽ മോശക്കാരും”. അതിലൊന്നും കാര്യമില്ല എനിക്കാകെ ഒരു നിലപാടെ ഒള്ളു.
അൽത്താഫിന്റെ വാക്കുകൾ