ഷൈനിന് പിറന്നാള്‍ സമ്മാനമായി ‘അടിത്തട്ട്’ ട്രെയിലര്‍

ഷൈന്‍ ടോം ചാക്കോയ്ക്ക് പിറന്നാള്‍ സമ്മാനമായി ‘അടിത്തട്ട്’ ട്രെയിലര്‍ എത്തി. പൂര്‍ണ്ണമായും നടുക്കടലില്‍ ചിത്രീകരിച്ച ചിത്രമാണ് ‘അടിത്തട്ട്’. ഷൈന്‍ ടോം ചാക്കോയുടെ ലുക്കാണ് ട്രെയിലറിലുള്ളത്. ടൊവിനോ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്ത് വിട്ടത്. സൂസന്‍ ജോസഫും സിന്‍ട്രീസ്സയും ചേര്‍ന്ന് മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ചിത്രീകരണം തുടങ്ങുന്നതിനും മുന്‍പേ പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഡാര്‍വിന്റെ പരിണാമം, കൊന്തയും പൂണൂലും, പോക്കിരിസൈമണ്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.മികച്ച സാങ്കേതിക വിദ്യയോട് കൂടിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ സണ്ണി വെയ്ന്‍ നായകനാകുന്നു. സണ്ണിവെയിനിനെ കൂടാതെ, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ദുല്‍ഖര്‍ സല്‍മാനൊപ്പം മലയാള സിനിമയിലേക്ക് അരങ്ങേറിയ താരമാണ് സണ്ണി വെയ്ന്‍. വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരത്തിന്റേതായി ഒടുവിലെത്തിയ സിനിമ പിടികിട്ടപ്പുള്ളി ആയിരുന്നു. സാറാസു ശ്രദ്ധ ആകര്‍ഷിച്ച ചിത്രമായിരുന്നു. പിന്നാലെ ഇപ്പോഴിതാ പൂര്‍ണ്ണമായും നടുക്കടലില്‍ ചിത്രീകരിച്ച അടിത്തട്ട് വരവറിയിച്ചിരിക്കുന്നു. പ്രശസ്ത നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു നേരത്തെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. അത് ചിത്രീകരണത്തിന് മുമ്പേ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സൂസന്‍ ജോസഫും സിന്‍ട്രീസ്സയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചായാഗ്രഹണം പാപ്പിനുവും എഡിറ്റിംഗ് നൗഫല്‍ അബ്ദുല്ലയും നിര്‍വഹിക്കുന്നു.ഗാനങ്ങള്‍ക്ക് സംഗീതം നെസ്സര്‍ അഹമ്മദാണ് നിര്‍വഹിക്കുന്നത്. എം കെ ഷെജിന്‍ ആലപ്പുഴയാണ് വാര്‍ത്താപ്രചരണം.