ഷൈനിന് പിറന്നാള്‍ സമ്മാനം; ‘അടി’യുടെ പുതിയ പോസ്റ്റര്‍

','

' ); } ?>

ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘അടി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഷൈന്‍ ടോം ചാക്കോയുടെ ജന്മദിനത്തില്‍ ആശംസ അറിയിച്ചുകൊണ്ട് ദുല്‍ഖര്‍ സല്‍മാനാണ് പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. നടി അഹാന കൃഷ്ണയും ആശംസകള്‍ അറിയിച്ചു. പ്രശോഭ് വിജയന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് അടി നിര്‍മ്മിക്കുന്നത്. വേഫെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണിത്. ‘വരനെ ആവശ്യമുണ്ട്’, ‘മണിയറയിലെ അശോകന്‍’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് ദുല്‍ഖര്‍ നിര്‍മ്മിച്ചത്. ചിത്രത്തില്‍ ധ്രുവന്‍, ബ്രിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.

ഇഷ്‌ക്കിന്റെ’ തിരക്കഥാകൃത്ത് രതീഷ് രവിയാണ് അടിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നൗഫലാണ്. ഗോവിന്ദ് വസന്ദയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.


ടുത്തിടെ പുറത്തിറങ്ങിയ കുരുതി എന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ അഭിനിയിച്ചിരുന്നു.പൃഥ്വിരാജ് സുകുമാരനും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു കുരുതി.പൃഥ്വിരാജ് പ്രൊഡക്ഷന്‍ ആദ്യമായി ഒറ്റക്ക് നിര്‍മ്മാണമേറ്റെടുത്ത സിനിമകൂടിയായിരുന്നു ഇത്.മനു വാര്യരാണ് ചിത്രം സംവിധാനം ചെയ്യ്തത്. അഭിനന്ദന്‍ രാമാനുജമാണ് ക്യാമറ. പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം.മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ,മണികണ്ഠന്‍ ആചാരി, നെസ്ലന്‍, സാഗര്‍ സൂര്യ, നവാസ് വള്ളിക്കുന്ന് തുടങ്ങിയവരും ചിത്രത്തിലുണ്ട്. റഫീക്ക് അഹമ്മദാണ് ഗാനരചന. ജേക്‌സ് ബിജോയ് സംഗീത സംവിധാനം. സുപ്രിയാ മേനോനാണ് നിര്‍മ്മാതാവ്.

അടുത്തിടെ പുറത്തിറങ്ങിയ വൂള്‍ഫ് എന്ന ചിത്രത്തിലും ഷൈന്‍ ടോം ചാക്കോ എത്തിയിരുന്നു.അര്‍ജുന്‍ അശോകന്‍, സംയുക്ത മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു വൂള്‍ഫ്.നവാഗതനായ ഷാജി അസീസാണ് സംവിധാനം ചെയ്യ്തത്. ജി ആര്‍ ഇന്ദുഗോപന്റെ ‘ചെന്നായ’ എന്ന ചെറുകഥയെ ആസ്പദമാക്കിയൊരുക്കുന്ന ത്രില്ലറായി ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഇന്ദുഗോപന്‍ തന്നെയാണ്.ജാഫര്‍ ഇടുക്കിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് ചിത്രം നര്‍മ്മിച്ചത്. ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിച്ചു.എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള.ഷാജി അസീസ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് വൂള്‍ഫ്.