മയക്കുമരുന്ന് പാർട്ടി കേസ്; നടി ശ്രദ്ധ കപൂറിന്റെ സഹോദരനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

','

' ); } ?>

മയക്കുമരുന്ന് പാർട്ടി കേസുമായി ബന്ധപ്പെട്ട് നടി ശ്രദ്ധാ കപൂറിൻ്റെ സഹോദരനും നടനുമായ സിദ്ധാന്ത് കപൂറിനെ വിളിപ്പിച്ച് മുംബൈ പോലീസിൻ്റെ ആൻ്റി-നാർക്കോട്ടിക്‌സ് സെൽ (ANC). ഇതിനു മുന്നേ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറിനെയും വിളിപ്പിച്ചിട്ടുണ്ടായിരുന്നു. സിദ്ധാന്തിനോട് നവംബർ 25-ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മുംബൈയിലെ കോടതിയിൽ എഎൻസി സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ച്, മുഹമ്മദ് സലിം മുഹമ്മദ് സുഹൈൽ ഷെയ്ഖ് എന്ന മയക്കുമരുന്ന് കടത്തുകാരൻ, താൻ സെലിബ്രിറ്റികൾക്കായി ആഡംബര പാർട്ടികൾ സംഘടിപ്പിച്ചിരുന്നതായി വെളിപ്പെടുത്തിയിരുന്നു. ഇതിൽ നടിമാരായ നോറ ഫത്തേഹി, ശ്രദ്ധാ കപൂർ, സഹോദരൻ സിദ്ധാന്ത് കപൂർ, ഓറി, ചലച്ചിത്ര നിർമ്മാതാക്കളായ അബ്ബാസ്-മസ്‌താൻ, റാപ്പർ ലോക എന്നിവരൊക്കെ ഉൾപ്പെടുന്നു.

ബോളിവുഡ് താരങ്ങൾ മാത്രമല്ല, ബാബ സിദ്ദിഖിയുടെ മകനും എൻസിപി നേതാവുമായ സീഷാൻ സിദ്ദിഖി, ദാവൂദിൻ്റെ പരേതയായ സഹോദരി ഹസീന പാർക്കറിൻ്റെ മകൻ എന്നിവരും പങ്കെടുത്തവരിൽ ഉൾപ്പെട്ടിരുന്നുവെന്ന് സുഹൈൽ ഷെയ്ഖ് പറഞ്ഞു. ദാവൂദ് ഇബ്രാഹിം സംഘവുമായി ബന്ധമുണ്ടെന്ന് കരുതുന്ന മയക്കുമരുന്ന് കടത്ത് ശൃംഖലയെക്കുറിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ഈ അവകാശവാദങ്ങൾ ഉന്നയിച്ച മയക്കുമരുന്ന് കടത്തുകാരൻ, ദാവൂദ് സംഘത്തിലെ പ്രധാനിയായ സലിം ഡോളയുടെ അടുത്ത സഹായിയാണെന്നാണ് റിപ്പോർട്ട്. സലിം ഡോള നിലവിൽ ഒളിവിലാണ്.