“ഇതൊരു രാഷ്ട്രീയ സമ്മേളനമാണോ എന്ന് തോന്നിപ്പോയി, ധനുഷ് സിനിമ വിടരുത്, അദ്ദേഹത്തെപ്പോലൊരു നടൻ എപ്പോഴും വേണം”; സായ് പല്ലവി

','

' ); } ?>

ധനുഷ്-മമ്മൂട്ടി ചിത്രം ‘ഓം’-ന്റെ ചെന്നൈയിൽ നടന്ന പ്രീ-റിലീസ് ചടങ്ങിൽ ധനുഷിനെക്കുറിച്ച് നടി സായ് പല്ലവി പങ്കുവെച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ, ധനുഷ് ഒരുകാലത്തും അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കരുതെന്നും അദ്ദേഹത്തെപ്പോലൊരു മികച്ച നടൻ എപ്പോഴും സിനിമയിൽ വേണമെന്നും സായ് പല്ലവി ചടങ്ങിൽ ആവശ്യപ്പെട്ടു. ചെന്നൈയിൽ നടന്ന പ്രീ-റിലീസ് ഇവന്റിൽ സംസാരിക്കുകയായിരുന്നു താരം.

അടുത്തിടെ ധനുഷ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് ചടങ്ങിൽ ധനുഷ് തന്നെ വ്യക്തത വരുത്തി. തനിക്ക് പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയുമില്ലെന്നും ദൈവവും ആരാധകരുമാണ് തന്റെ വലിയ ശക്തിയെന്നും വ്യക്തമാക്കി അദ്ദേഹം ഈ വാർത്തകൾ നിഷേധിച്ചു. പരിപാടിക്കെത്തിയപ്പോൾ റോഡരികിൽ ധനുഷിന്റെ ചിത്രമുള്ള നിരവധി കൊടികൾ കണ്ടതോടെ ഇതൊരു രാഷ്ട്രീയ സമ്മേളനമാണോ എന്ന് തനിക്ക് തോന്നിയതായും, ആരാധകരുടെ സ്നേഹം വലിയ കാര്യമാണെന്നും സായ് പല്ലവി കൂട്ടിച്ചേർത്തു.

‘ഓം’ പ്രീ റിലീസ് ഇവന്റിൽ വച്ച് ഇത്തരം ആരോപണങ്ങളെ ധനുഷ് നിഷേധിക്കുകയും ചെയ്തു. തനിക്ക് പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയുമില്ലെന്ന് ധനുഷ് പറഞ്ഞു. ദൈവത്തിന്റെയും തന്റെ ആരാധകരും ജനങ്ങളുമാണ് തനിക്കുള്ള ഏറ്റവും വലിയ പിന്തുണയെന്നും താരം വ്യക്തമാക്കി.

രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ‘ഓം’ എന്ന ചിത്രത്തിൽ ‘നിത്യ റെഡ്ഡി’ എന്ന പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് സായ് പല്ലവി എത്തുന്നത്. ധനുഷിനൊപ്പം മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം നവംബർ 20-ന് തിയേറ്ററുകളിലെത്തും.

സായ് പല്ലവിയുടെ വാക്കുകൾ

“ഇവിടേക്ക് വരുന്ന വഴിയിൽ ഒരുപാട് കൊടികൾ കണ്ടപ്പോൾ, ഇതൊരു രാഷ്ട്രീയ സമ്മേളനമാണോ എന്ന് ഞാൻ വിചാരിച്ചു. ധനുഷ് സാർ, നിങ്ങൾ എന്ത് ചെയ്താലും നിങ്ങളെ ഞാൻ പിന്തുണയ്ക്കും. അടുത്തിടെയാണ് നമ്മുടെ വിജയ് സാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. ധനുഷ് സാർ ഒരു നടനായി എപ്പോഴും നമുക്കൊപ്പം ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. കാരണം അദ്ദേ​ഹത്തെപ്പോലെ ഒരു പെർഫോമർ വേറെയില്ല.

എന്നാൽ, ‘ഓമി’ലൂടെ നിങ്ങൾ എനിക്ക് നൽകിയ സ്നേഹവും കരുതലും തിരികെ നൽകാൻ കഴിയുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.”