പണ്ട് ഖുർആൻ ക്ലാസ് എടുത്ത് നടന്നിരുന്ന കുട്ടിയാ, വയറ് കാണിച്ചെന്ന് പറഞ്ഞ് സംവിധായകനെതിരെ കേസും; നസ്രിയയ്ക്ക് അധിക്ഷേപ വര്‍ഷം

','

' ); } ?>

നടന്‍ സൂര്യയും സംവിധായകന്‍ ജിത്തു മാധവനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ നടി നസ്രിയ ധരിച്ച വസ്ത്രധാരണത്തിന്റെ പേരിൽ നടിക്കെതിരെ വ്യാപക സൈബര്‍ ആക്രമണം. ദുബായില്‍ നടന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ റിവീലിങ് ചടങ്ങിനിടെ ധരിച്ച വസ്ത്രത്തിന്റെ പേരിലാണ് നടിക്ക് നേരെ കടുത്ത അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും ഉയരുന്നത്.

പച്ച നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ വസ്ത്രം ധരിച്ചാണ് നസ്രിയ പരിപാടിയില്‍ പങ്കെടുത്തത്. എന്നാല്‍ ഈ ലുക്ക് കണ്ട് ചില ആരാധകരും സമൂഹമാധ്യമ ഉപയോക്താക്കളും നിരാശ പ്രകടിപ്പിക്കുകയും അധിക്ഷേപ കമന്റുകളുമായി രംഗത്തെത്തുകയുമായിരുന്നു. ഇതുവരെ പൊതുവേദികളിലോ സിനിമകളിലോ ഇത്തരം വേഷങ്ങളില്‍ നസ്രിയയെ കണ്ടിട്ടില്ലെന്നും പുതിയ രൂപം അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

അതേസമയം, നടിക്കെതിരായ മോശം പരാമര്‍ശങ്ങളെ തള്ളിക്കളഞ്ഞ് നിരവധി പേര്‍ പിന്തുണയുമായെത്തിയിട്ടുണ്ട്. ഒരാള്‍ തനിക്ക് ധരിക്കാന്‍ സൗകര്യപ്രദമായ വസ്ത്രം തെരഞ്ഞെടുക്കുന്നതില്‍ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്‌നമെന്നും വ്യക്തിപരമായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും ആരാധകര്‍ മറുപടി നല്‍കുന്നു. സൂര്യ, നസ്‌ലെന്‍, നസ്രിയ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം വന്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

”പണ്ട് വയര്‍ കാണിച്ചു പറഞ്ഞു എന്തോരം പുകില്‍ ആയിരുന്നു, 2005 ല്‍ ആണെന്ന് തോന്നുന്നു ടിവി പ്രോഗ്രാമില്‍ പുണ്യ മാസത്തിലേക്ക് സ്വാഗതം എന്ന് പറഞ്ഞ് വന്ന ആളാണ് ഇത്, അയ്യേ ഇവളും തുടങ്ങിയോ? ഇനി ഉദ്ഘാടനം ചെയ്യാന്‍ ഇവളേം പ്രതീക്ഷിക്കാം. ഇതുപോലെ നടക്കുന്നോർക്ക് മാര്‍ക്കറ്റ്, ഒട്ടും ചേരുന്നില്ല, ഇവര്‍ക്ക് കാര്യം പിടികിട്ടിയത് ഇപ്പോഴാണ് സംഗതികള്‍ പ്രദര്‍ശനത്തിന് വെക്കുമ്പോഴാണ് ആളുകള്‍ നമ്മെ കൂടുതല്‍ അറ്റാക്ക് ചെയ്യുന്നു മനസ്സിലാക്കാന്‍ ഇവള്‍ വൈകിപ്പോയി, വന്ന് വന്ന് ഈ കോലത്തില്‍ ആയോ, മനസ്സിലെ വിഗ്രഹം വീണുടഞ്ഞു, ആദ്യം കണ്ടപ്പോള്‍ AI ആണെന്നാണ് വിചാരിച്ചത്, പിന്നെ വീഡിയോ കൂടി കണ്ടപ്പോള്‍ ആണ് ഒറിജിനല്‍ ആണെന്ന് മനസ്സിലായത്.. എന്നാലും എന്റെ നസ്രിയ, പണ്ട് ധനുഷിന്റെ കൂടെയുള്ള ഒരു പടത്തില്‍ ഒരു പാട്ടില്‍ വയര്‍ കാണിച്ചു, അത് തന്റെയല്ല വേറെ ആരുടേയോ ആണെന്ന് പറഞ്ഞ് സംവിധായകനെതിരെ കേസ് കൊടുത്ത ആളാ.” എന്നിങ്ങനെയാണ് കമന്റുകള്‍.

ഇതിനിടെ നസ്രിയയെ പിന്തുണച്ചും ആരാധകരെത്തുന്നുണ്ട്. ‘എന്താണ് മോശം ആയിട്ട് കാണിച്ചത്? അവര്‍ക്ക് കംഫര്‍ട്ട് ആയിട്ട് ഉള്ള ഡ്രസ്സ് ആയത് കൊണ്ട് അവര്‍ ഇട്ടു അതില്‍ നിങ്ങള്‍ക്ക് എന്താണ് കുഴപ്പം? പിന്നെ ചാന്‍സിന് വേണ്ടി ആണെന്ന് ഉള്ള ക്ലിഷേ ഡയലോഗ് വേണ്ട. അവര്‍ വിചാരിച്ചാല്‍ സ്വന്തം ആയി പാഠം ചെയ്യാന്‍ പറ്റും’ എന്നാണ് നസ്രിയയുടെ ആരാധകര്‍ പറയുന്നത്.