സാമൂഹിക അകലം പാലിച്ച് ജോര്‍ജുകുട്ടിയും കുടുംബവും

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗിക്കുകയാണ്.ഷൂട്ടിങ് സമത്തുള്ള പല ചിത്രങ്ങളും പുറത്തു വന്നിരുന്നു. എന്നാല്‍ മോഹന്‍ലാലും മീനയും ഒന്നിച്ചുളള ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സാമൂഹിക അകലം പാലിക്കുന്നു എന്ന അടിക്കുറിപ്പോടു കൂടിയാണ് മീന തന്റെ ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.