നമ്മളും നമ്മളുയര്‍ത്തിയ ശബ്ദങ്ങളും റദ്ദായിപ്പോവുകയില്ല; ഗീതു മോഹന്‍ദാസ്

','

' ); } ?>

താര സംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടി പാര്‍വതി തിരുവോത്തിനും ,സംഭവത്തില്‍ പ്രതികരിച്ച് താര സംഘടനയായ അമ്മയ്ക്ക് തുറന്ന കത്തുമായി രംഗത്തെത്തിയ നടിമാരായ രേവതിക്കും പത്മപ്രിയയ്ക്കും പിന്തുണയുമായി നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്.

നമ്മള്‍ തിരഞ്ഞെടുത്ത വഴികള്‍ സുഗമമല്ല. ഇന്ന് നാം നടത്തുന്ന വിപ്ലവങ്ങള്‍ തിരിച്ചറിയപ്പെട്ടുകൊള്ളണമെന്നില്ല , എന്നാല്‍ വരും തലമുറ നമ്മുടെ നിലപാട് ഏറ്റെടുക്കുക തന്നെ ചെയ്യുമെന്ന് ഗീതു ഫേസ്ബുക്കില്‍ കുറിച്ചു.നമ്മളും നമ്മളുയര്‍ത്തിയ ശബ്ദങ്ങളും റദ്ദായിപ്പോവുകയില്ലെന്നും താരം പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം,

പ്രിയപ്പെട്ട പാർവ്വതി, രേവതിച്ചേച്ചി , പത്മപ്രിയ

നിങ്ങൾക്ക് കൂടുതൽ ഊർജ്ജവും കരുത്തും ആശംസിക്കട്ടെ. നമ്മൾ തിരഞ്ഞെടുത്ത വഴികൾ സുഗമമല്ല. ഇന്ന് നാം നടത്തുന്ന വിപ്ലവങ്ങൾ തിരിച്ചറിയപ്പെട്ടുകൊള്ളണമെന്നില്ല , എന്നാൽ വരും തലമുറ നമ്മുടെ നിലപാട് ഏറ്റെടുക്കുക തന്നെ ചെയ്യും. ഇന്ന് സ്വസ്ഥരായിരിക്കുന്നവരുടെ സ്വാസ്ഥ്യം കെടുക തന്നെ ചെയ്യും. നമ്മളും നമ്മളുയർത്തിയ ശബ്ദങ്ങളും റദ്ദായിപ്പോവുകയില്ല. നിശബ്ദരാക്കപ്പെട്ടവരെയോ നിശബ്ദത പാലിക്കുന്നവരെയോ അല്ല നാം പിന്തുടരുന്നത്. ഇനിയും മനസാക്ഷി മരിച്ചിട്ടില്ലാത്തവരെ നമുക്ക് ആഘോഷിക്കാം.