ഇന്ത്യയിലെ ആദ്യത്തെ ഓസ്‌കര്‍ ജേതാവ് ഭാനു അതയ്യ അന്തരിച്ചു

ഇന്ത്യയില്‍ ആദ്യമായി ഓസ്‌കാര്‍ ലഭിച്ച ഭാനു അതയ്യ അന്തരിച്ചു. ഇന്ത്യന്‍ സിനിമയില്‍ പ്രധാനപ്പെട്ട വസ്ത്രാലങ്കാരികയാണ് ഭാനു അതയ്യ.91 വയസായിരുന്നു. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ‘ഗാന്ധി’ സിനിമയിലെ വസ്ത്രാലങ്കാരത്തിനാണ് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചത്.കൂടാതെ രണ്ടു തവണ നാഷണൽ ഫിലിം അക്കാദമി അവാർഡും ഫിലിം ഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ഭാനു അതയ്യ നേടിയിട്ടുണ്ട്.

ഭാനുമതി അന്നാസാഹിബ് രാജോപാദ്ധ്യായേ എന്നാണ് പൂര്‍ണ്ണ നാമം.