“മകൻ ഒരു ട്രാൻസ്ജെൻഡർ യുവതിക്ക് അശ്ലീല ചിത്രങ്ങൾ അയച്ച കേസ് എന്തായി?”; മറുപടിയുമായി മാലാ പാർവതി

','

' ); } ?>

സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ നടക്കുന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് തുറന്ന മറുപടിയുമായി നടി മാലാ പാർവതി. സിനിമാ സംഘടനയായ ‘അമ്മ’യുടെ പ്രസിഡൻ്റ് ശ്വേതാ മേനോൻ്റെ ആരോപണങ്ങൾക്ക് മറുപടി നൽകി പോസ്‌റ്റ് ചെയ്ത‌ കുറിപ്പിന് താഴെ, മകൻ്റെ പഴയ കേസിനെ ഓർമിപ്പിച്ചുകൊണ്ട് വന്ന കമൻ്റുകൾക്കാണ് മാലാ പാർവതി വിശദീകരണം നൽകിയത്. മകൻ ഒരു ട്രാൻസ്ജെൻഡർ യുവതിക്ക് അശ്ലീല ചിത്രങ്ങൾ അയച്ച കേസിലെ ഇപ്പോഴത്തെ അവസ്‌ഥ എന്താണെന്നും അവരെ കല്യാണം കഴിച്ചുകൊടുത്തോ എന്നുമായിരുന്നു പരിഹാസം.

“അവരുടെ കല്യാണം കഴിഞ്ഞു. അവർ കേസ് കൊടുത്തില്ല. കേസ് കൊടുക്കുന്നുണ്ടെങ്കിൽ കൂടെ വരാം എന്ന് പറഞ്ഞതാണ്. പിന്നെ മറ്റ് ചിലർ കോംപ്രമൈസ് ഡീലുകൾ സംസാരിച്ചപ്പോൾ, അതിന് നിൽക്കുന്നില്ല എന്ന് പറഞ്ഞു. കാരണം, മാനം പണം കൊടുത്ത് വാങ്ങാനും, നിലനിർത്താനും പറ്റില്ല. ശിക്ഷ, സമൂഹം തരുന്ന നാൾ വരെയും അനുഭവിക്കണം. ഇപ്പോൾ ഈ കമൻ്റുകൾ വരുന്ന വഴി അറിയാം. മറുപടി നൽകേണ്ടതുണ്ട് എന്ന് തോന്നി. കാരണം, ഈ ആരോപണത്തിൻ്റെ പേരിൽ, ആറ് വർഷമായി, ഒരു പൊതു ഇടത്തും എൻ്റെ മകൻ വന്നിട്ടില്ല. എന്നെ ആക്രമിക്കാൻ, മകൻ്റെ പേര് ഉപയോഗിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഞാൻ എന്തെങ്കിലും പറയുന്നത്, എനിക്ക് നേട്ടം ഉണ്ടാക്കാനല്ല. അത് കൊണ്ട് തന്നെ ശരിപക്ഷത്ത് ഉറച്ച് നിൽക്കും. തെറ്റിയാൽ തിരുത്തും.” മാലാ പാർവതി കുറിച്ചു.

അതേ സമയം മാലാ പാർവതിക്ക് പിന്തുണയുമായി നിരവധിപേരാണ് കമൻ്റ് ചെയ്‌തത്. “മകൻ ചെയ്തതിനു അവരെന്തു വേണം. നിൻ്റെ അപ്പനപ്പൂപ്പന്മാർ എല്ലാം നിന്നെപ്പോലെ മോശം ആണോ?” എന്നാണ് ഒരാൾ ചോദിച്ചത്.

ശ്വേതാ മേനോനെ ടാർഗറ്റ് ചെയ്യുകയാണോ എന്ന ചോദ്യത്തിനും മാലാ പാർവതി കൃത്യമായ വിശദീകരണം നൽകി. “തെറ്റിദ്ധരിക്കരുത്. അവർ തുടരട്ടെ എന്ന് പുറത്തുള്ളവർ പറയുന്നത് ഉചിതമല്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ആരോ പറഞ്ഞ് പഠിപ്പിച്ചത് വിശ്വസിച്ചാണ് മാഡം പറയുന്നത്. ശ്വേത സംഘടനയിൽ നിന്ന് പുറത്ത് പോകണം എന്ന് ആരും പറഞ്ഞിട്ടില്ല. കണക്കും റിപ്പോർട്ടും 21 മുമ്പ് തരാത്തതിനെ ചൊല്ലി തർക്കവും വഴക്കും ഒക്കെ ഉണ്ടായി. സംഘടനയിൽ പ്രവർത്തിച്ചിട്ടില്ലാത്തത് കൊണ്ടാണ് വ്യക്‌തിപരമായി കാണുന്നത്. ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ സ്ഥാനം ഒഴിയണം എന്ന് പറയും. അത് സ്വാഭാവികമാണ്.