കിം കിമ്മിന് പ്രചോദനമായത്…” കാന്താ തൂകുന്നു തൂമണം……

','

' ); } ?>

ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിന് വേണ്ടി മഞ്ജു വാരിയര്‍ പാടിയ കിം കിം എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഗാനത്തിന്റെ ലിറിക്കല്‍ വേര്‍ഷന്‍ നിരവധി പേരാണ് യൂടൂബിലൂടെ കണ്ടത്. വൈക്കം എം മണി പാടി അഭിനയിച്ച ‘ കാന്താ തൂകുന്നു തൂമണം എന്ന് തുടങ്ങുന്ന സംഗീത നാടകഗാനമായിരുന്നു കിം കിം എന്ന ഗാനത്തിന് പ്രചോദനമായത്. പാരിജാതപുഷ്പാപഹരണം എന്ന നാടകത്തിലെ ഗാനമാണ് അദ്ദേഹം ആലപിച്ചത്. ‘ കാന്താ തൂകുന്നു തൂമണം’ എന്ന സംഗീത നാടക ഗാനവും അദ്ദേഹത്തിന്റെ അഭിമുഖത്തിന്റെ പത്ര കട്ടിങ്ങും സോഷ്യല്‍ മീഡിയയയിലൂടെ പങ്കുവെച്ചിരിയ്ക്കുകയാണ് മഞ്ജു വാരിയര്‍.

കിം കിം എന്ന ഗാനം ചെയ്യുമ്പോൾ Inspiration ആയിരുന്നത് വൈക്കം എം മണി സർ പാടി അഭിനയിച്ച ” കാന്താ തൂകുന്നു തൂമണം എന്ന് തുടങ്ങുന്ന സംഗീത നാടകഗാനമാണ്. പാരിജാതപുഷ്‌പാപഹരണം എന്ന നാടകത്തിലെ ആണിത്. മലയാള സിനിമയിലെ ആദ്യ പിന്നണി ഗായകനാണ് മണി സർ. അദ്ദേഹത്തെ, മാതൃഭൂമിക്കുവേണ്ടി, ശ്രീ കെ.യു. ഇക്ബാൽ ചെയ്ത അഭിമുഖത്തിൽ ഈ പാട്ടിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് (മാതൃഭൂമി പത്രം 1983 ജൂൺ 26 ഞായർ ).ബി കെ ഹരി നാരായണന്റെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍ .കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു , എസ്തര്‍ അനില്‍, അജു വര്‍ഗീസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.