“ആറു വയസ്സുകാരി പോലും സുരക്ഷിതയല്ലാത്ത രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്!, എന്റെ ഹൃദയം തകരുന്നു”;ഭൂമി പെഡ്നേക്കർ

','

' ); } ?>

ലൈംഗികാതിക്രമം നടത്തിയാലും രക്ഷപ്പെടാനാവുമെന്ന് ആളുകൾ കരുതുന്നതിലൂടെ സമൂഹം പരാജയപ്പെടുകയാണെന്ന് വിമർശിച്ച് ബോളിവുഡ് നടി ഭൂമി പെഡ്നേക്കർ. ഡൽഹിയിൽ ആറുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു താരം. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ വിമർശനം.

“എന്താണ് ഇവിടെ നടക്കുന്നത്?. ലൈംഗികാതിക്രമങ്ങൾ ചെയ്ത് രക്ഷപ്പെടാമെന്ന് കരുതുന്ന ഈ രാക്ഷസന്മാരിൽ ഭയംനിറയ്ക്കാൻ കഴിയാത്തതിനാൽ നാം പരാജയപ്പെട്ടിരിക്കുന്നു. തെരുവുനായ്ക്കളുടെ പ്രശ്‌നങ്ങൾ ഭീഷണിയായും സെൻസേഷണലൈസ് ചെയ്തും പുറത്തുവരുമ്പോൾ ഏറ്റവും കഠിനമായ യാഥാർഥ്യം എന്നത് ആറുവയസ്സുകാരിപോലും രാജ്യത്ത് സുരക്ഷിതയല്ല എന്നതാണ്. സത്യത്തിൽ ഒരു കുട്ടിയും സുരക്ഷിതയല്ല. കാരണം ഈ കേസിൽ വേട്ടക്കാർ തന്നെയാണ് ഇരകളും. പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ഇത്തരം ഹീനമായ പ്രവർത്തി ചെയ്യുന്നതുകാണുമ്പോൾ എന്റെ ഹൃദയം തകരുന്നു.” ഭൂമി പെഡ്നേക്കർ കുറിച്ചു.

പ്രായപൂർത്തിയാവാത്ത മൂന്നുകുട്ടികളാണ് ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പത്തും പതിമൂന്നും പതിന്നാലും വയസ്സ് പ്രായമുള്ള കുട്ടികളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തെങ്കിലും മൂന്നാമത്തെ കുടുംബത്തെ കണ്ടെത്താനായില്ല. ജനുവരി പതിനെട്ടിന് ഏഴുമണിയോടെയാണ് ആറുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായത്. ബജൻപുര പോലീസിനു കീഴിലാണ് അന്വേഷണം നടക്കുന്നത്.