“എനിക്ക് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ല, പ്രചരിക്കുന്നത് വ്യാജം”; മുന്നറിയിപ്പുമായി ഭാവന

','

' ); } ?>

തൻ്റെ പേരിൽ പ്രചരിക്കുന്ന വ്യാജ ഫേസ്ബുക് അക്കൗണ്ടുകൾക്കെതിരെ തുറന്നടിച്ച് നടി ഭാവന. തനിക്ക് ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ലെന്നും തൻ്റെ പേരിൽ പ്രചരിക്കുന്നവ തന്റേതല്ലെന്നും ഭാവന വ്യക്തമാക്കി. തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഭാവനയുടെ പേരിൽ അടുത്ത കാലത്തായി ഒട്ടേറെ ഫെയ്‌സ്ബുക്ക് ഫാൻ പേജുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് താരം വിശദീകരണവുമായെത്തിയത്.

‘എനിക്ക് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ല. ഞാൻ ആകെയുള്ള സാമൂഹികമാധ്യമ പ്ലാറ്റ്ഫോം ഇൻസ്റ്റഗ്രാം ആണ്. എന്റെ പേരിൽ പ്രചരിക്കുന്ന ഏതെങ്കിലും പ്രൊഫൈൽ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ, അത് എന്റേതല്ല.’ ഭാവന കുറിച്ചു.

ഏറെക്കാലമായി ഇൻസ്റ്റഗ്രാമിൽ സജീവമാണ് നടി ഭാവന. തുടർച്ചയായി സ്വന്തം ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവെക്കാറുണ്ട്. ‘അനോമി’യാണ് ഭാവനയുടേതായി ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം. അന്യഭാഷയിലും സജീവമായ നടിയുടെ മൂന്ന് കന്നഡ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്..