അതിജീവിത മുഖ്യമന്ത്രിയെ കണ്ടു

','

' ); } ?>

news in malayalam today – Survivors met the CM pinarayi vijayan

നടിയെ ആക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രി( pinarayi vijayan )പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഭാഗ്യലക്ഷ്മിക്കൊപ്പം സെക്രട്ടേറിയറ്റിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. പത്ത് മിനുട്ടോളം മുഖ്യമന്ത്രിയുമായി സംസാരിച്ചു. കേസന്വേഷണം സംബന്ധിച്ച ആശങ്കകള്‍ മുഖ്യമന്ത്രിയുമായി നടി പങ്കുവെച്ചു. അതിനിടെ, ഡിജിപി, എഡിജിപി മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. അവരില്‍നിന്ന് കേസിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞു. തുടര്‍ന്നാണ് ആക്രമിക്കപ്പെട്ട നടിക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരം.

pinarayi vijayan , moviesnews , news kerala latest
pinarayi vijayan

മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വിശ്വസിക്കുന്നു. കേസിലെ ആശങ്കകള്‍ പങ്കുവച്ചു. അതിനു പോസിറ്റീവ് ആയി പ്രതികരണം ഉണ്ടായി. കോടതിയില്‍ നടന്ന കാര്യങ്ങള്‍ സംസാരിച്ചു. അദ്ദേഹം തന്ന ഉറപ്പില്‍ സന്തോഷമുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പിന്തുണയുണ്ടാവുമെന്നു അറിയിച്ചതായി അതിജീവിത. മന്ത്രിമാരുടെ പ്രതികരണങ്ങളില്‍ ഒന്നും പറയാനില്ല എന്നും നടി പറഞ്ഞു. സത്യാവസ്ഥ അറിയണം എന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് ഇത്രയും നാള്‍ പൊരുതിയതെന്നും നടി.

കേസ് അട്ടിമറിച്ചെന്ന ആരോപണം ശക്തമാകുകയും നീതിതേടി അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങിയത്. നടിയുടെ പരാതി തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍വരെ ചര്‍ച്ചയായിരുന്നു. സര്‍ക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരേ ഗുരുതര ആരോപണമുന്നയിച്ച് നടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു.കേസില്‍ അതിജീവിതയ്ക്കൊപ്പമാണ് സര്‍ക്കാര്‍ എന്നനിലപാടാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചിരിക്കുന്നത്. തുടരന്വേഷണത്തില്‍ ഒപ്പം സര്‍ക്കാരുണ്ടാകുമെന്ന സന്ദേശം നല്‍കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.

News In Kerala Latest Also Read : നടിയെ അക്രമിച്ച കേസില്‍ അന്വേഷണം അവസാനിപ്പിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍