“ഇന്ത്യൻ സിനിമയിൽ നിങ്ങൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒന്നാണ് അറ്റ്ലീ ഒരുക്കുന്നത്”; അല്ലു അർജുൻ–ദീപിക പദുകോൺ ചിത്രത്തിനെ പറ്റി രൺവീർ സിംഗ്

','

' ); } ?>

അറ്റ്ലിയുടെ  സംവിധാനത്തിൽ അല്ലു അർജുനും, ദീപികയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ സന്ദർശിച്ചതിനെപ്പറ്റി അഭിപ്രായം പങ്കുവെച്ച് നടൻ രണ്‍വീർ സിംഗ്. ഇന്ത്യൻ സിനിമയിൽ നിങ്ങൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒന്നാണ് അറ്റ്ലീ ഒരുക്കുന്നതെന്നും,അറ്റ്ലിക്കൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും രൺവീർ സിംഗ് പറഞ്ഞു.

“അറ്റ്‍ലിയുടെ ഇപ്പോഴത്തെ സിനിമയുടെ സെറ്റില്‍ പോകാന്‍ ഇടയായി. കാരണം എന്റെ ഭാര്യ ആ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. നിങ്ങള്‍ ഇത് മുന്‍പും കേട്ടിരിക്കാമെങ്കിലും ഞാന്‍ പറയുകയാണ്. ഇന്ത്യൻ സിനിമയിൽ നിങ്ങൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒന്നാണ് അദ്ദേഹം സൃഷ്ടിക്കുന്നത്,” രണ്‍‌വീർ സിംഗ് പറഞ്ഞു.

ഷാരൂഖിനൊപ്പമുള്ള ജവാന് മുൻപേ വിജയ്‌യെ നായകനാക്കി അറ്റ്‍ലി സംവിധാനം ചെയ്ത ‘മെർസല്‍’ കണ്ട് ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു.
അദ്ദേഹത്തിന്റെ സിനിമകൾ ഇഷ്ടമാണെന്നും, വീട്ടിലേക്ക് വരണമെന്നും ഞാൻ പറഞ്ഞിരുന്നു. അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാനും എനിക്ക് ആഗ്രഹമുണ്ട്”. രൺവീർ സിംഗ് കൂട്ടിച്ചേർത്തു.

‘ജവാൻ’ എന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് അറ്റ്‍ലിക്ക് രാജ്യവ്യാപകമായ പ്രശസ്തി നേടിക്കൊടുത്തത്. ഷാരൂഖ് ഖാൻ, നയൻതാര, ദീപിക പദുകോൺ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. അതേ സമയം അല്ലു അർജുനും ദീപികയുമൊന്നിക്കുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. AA22x A6′ എന്ന വർക്കിങ് എന്ന ടൈറ്റിലിലാണ് ചിത്രം ഇപ്പോൾ അറിയപ്പെടുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്

അടുത്തിടെ അറ്റ്‍ലിയുടെ ഒരു പരസ്യത്തില്‍ രണ്‍വീർ സിംഗ് അഭിനയിച്ചിരുന്നു. ‘ചിങ്സ് സീക്രട്ട്’ എന്ന ബ്രാന്‍ഡിന്റെ പരസ്യത്തില്‍ ആക്ഷന്‍ ഹീറോ ലുക്കിലാണ് നടന്‍ പ്രത്യക്ഷപ്പെട്ടത്. തെന്നിന്ത്യന്‍ താരം ശ്രീലീല, ബോബി ഡിയോള്‍ എന്നിവരും ഈ പരസ്യത്തില്‍ അഭിനയിച്ചിരുന്നു. ഇന്ത്യയിൽ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മുതൽമുടക്കുള്ള പരസ്യചിത്രമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.