മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല

നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല . വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് തന്റെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് വ്യക്തമായത് . സാധാരണ പനമ്പള്ളി നഗറിലെ ബൂത്തിലാണ് മമ്മൂട്ടി വോട്ട് ചെയ്യാറുളളത്.അതേസമയം പേര് ഒഴിവാക്കിയതിൽ അധികൃതർ വിശദീകരണം ഒന്നും നൽകിയില്ല 

ഇന്നലെ വൈകിട്ടാണ്‌ വോട്ടര്‍ പട്ടികയില്‍ പേരില്ലെന്നുളള വിവരം മമ്മൂട്ടി അറിഞ്ഞത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും എറണാകുളം ഉപതിരഞ്ഞെടുപ്പിലും വോട്ട് ചെയ്തിരുന്നു. അതിനാല്‍ സ്വാഭാവികമായി വോട്ടര്‍ പട്ടികയില്‍ പേരുണ്ടാകുമെന്നാണു കരുതിയതെന്നു മമ്മൂട്ടി പറഞ്ഞു.