‘ഇന്നു മുതല്‍’ ഫസ്റ്റ് ലുക്ക്

സിജു വില്‍സണ്‍ നായകനായെത്തുന്ന ‘ഇന്നു മുതല്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.ജീഷ് മിഥിലയാണ് ചിത്രത്തിന്റെ സംവിധാനം.

വാരിക്കുഴിയിലെ കൊലപാതകം, ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രജീഷ് മിഥില ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്റെ ബാനറില്‍ രജീഷ് മിഥില, സംഗീത സംവിധായകന്‍ മെജോ ജോസഫ്, ലിജോ ജയിംസ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്‌.

ഇന്ദ്രന്‍സ്, സൂരജ് പോപ്‌സ്, ഉദയ് ചന്ദ്ര, ഗോകുലന്‍, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.