മലയാള സിനിമയില്‍ തന്റെ ഡെഡിക്കേഷന്‍ കൊണ്ട് വേരുറപ്പിച്ച നടനാണ് ജോജു ;കൃഷ്ണ ശങ്കര്‍

മലയാള സിനിമയില്‍ തന്റെ ഡെഡിക്കേഷന്‍ കൊണ്ട് വേരുറപ്പിച്ച ആളാണ് ജോജു ജോര്‍ജെന്ന് നടന്‍ കൃഷ്ണ ശങ്കര്‍.

Chinese Bamboo tree എന്ന മരത്തിന് ഒരു പ്രത്യേകതയുണ്ട്.അത് നട്ട്, ആദ്യത്തെ 5 വർഷം നമുക്ക് കാര്യമായ വളർച്ചയൊന്നും കാണാൻ പറ്റില്ല. പക്ഷെ അഞ്ചാം വർഷം അതിന്റെ വേര്, വെറും 6 ആഴ്ച്ച കൊണ്ട് ഏകദേശം 80 അടി താഴേക്ക് വളർന്നിരിക്കുന്നത് കാണാം. ഈ വളർച്ച ശരിക്കും 6 ആഴ്ചയിൽ ഉണ്ടായതല്ല. ആ മരം അത്രയും നാൾ കൊണ്ട് അതിന്റെ ശക്തമായ വേരുകൾ ഉണ്ടാക്കിയെടുക്കുകയായിരുന്നു!!അതുപോലെ, മലയാള സിനിമയിൽ തന്റെ dedication കൊണ്ട് വേരുറപ്പിച്ച ആളാണ് ജോജു ജോര്‍ജെന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.

കഴിഞ്ഞ ദിവനമാണ് ജോജുവിന്റെ ആദ്യ തമിഴ് ചിത്രമായ ജഗമേ തന്തിരത്തിന്റെ ട്രെയില്‍ല റിലീസ് ചെയ്യ്തത്.ചിത്രത്തിലെ ജോജുവിന്റെ ഫോട്ടോ പങ്കുവെച്ചാണ് നടന്‍ കൃഷണ ശങ്കര്‍ കുറിച്ചത്.

ധനുഷ് നായകനാകുന്ന കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജഗമേ തന്തിരം .ധനുഷ് ചിത്രത്തില്‍ ഗ്യാങ്സ്റ്റര്‍ വേഷത്തിലാണ് എത്തുന്നത്. ധനുഷിനൊപ്പം സുപ്രധാന വേഷത്തില്‍ ജോജു ജോര്‍ജ്ജാണ് എത്തുന്നത്.

സഞ്ചന നടരാജന്‍, ഐശ്വര്യ ലെക്ഷ്മി, വോക്സ് ജെര്‍മെയ്ന്‍, ജെയിംസ് കോസ്മോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഗെയിം ഓഫ് ത്രോണ്‍സി’ല്‍ അഭിനയിച്ച താരമാണ് ജെയിംസ് കോസ്‌മോ. താരം ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ചിത്രം സംഗീതത്തിനും പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സന്തോഷ് നാരായണനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്. ശ്രേയസ് കൃഷ്ണയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. അതേസമയം ദിനേശ് സുബ്ബരായനാണ് സംഘട്ടനം ഒരുക്കുന്നത്. മുന്‍പ് മെയ് ഒന്നിന് റിലീസിനൊരുങ്ങിയ ചിത്രം കൊവിഡിന്റെ പശ്ചാത്തലത്തില്‍ തീയേറ്ററുകള്‍ പൂട്ടിയപ്പോള്‍ റിലീസ് മാറ്റുകയായിരുന്നു. പിന്നീടാണ് ചിത്രം നെറ്റ്ഫ്ലിക്സുമായി കരാറിലേര്‍പ്പെട്ടത്. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം.ജൂണ്‍ 18 ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും.

xxnxx xbxx lupoporno xxx hindi xxxz malayalam sex video hindi bf video xvideos com