‘തുരുത്ത്’ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ട്രെയിലര്‍

രാജീവ് രവി- നിവിന്‍ പോളി ചിത്രം തുറമുഖത്തിന് ശേഷം തെക്കേപാട്ട് ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമയ ‘തുരുത്തിന്റെ അനൗണ്‍സ്‌മെന്റ് ട്രെയിലര്‍ പുറത്തുവിട്ടു.കഴിഞ്ഞ ദിവസമാണ് ട്രെയിലര്‍ റിലീസ് ചെയ്യ്തത്.സുകുമാര്‍ തെക്കേപാട്ട് നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. തുരുത്ത് സംവിധാനം ചെയ്യുന്നത് ഹബീബ് മുഹമ്മദാണ്.

ഹബീബ് മുഹമ്മദ്, ടോണി ജോയ് മണവാളന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. നിഖില്‍ സുരേന്ദ്രന്‍ ഛായാഗ്രഹണവും അനന്ദു ചക്രവര്‍ത്തി എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ലുക്ക ഡെന്നീസ് ആണ്.

മദ്യം വാറ്റുന്ന ഒരു സാങ്കല്‍പ്പിക ദ്വീപില്‍ നടക്കുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ് സിനിമ . സിസ്റ്റത്തിനെതിരായ പ്രാദേശിക നിവാസികളുടെ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത് . അവരുടെ സ്ഥലത്ത് വളരെക്കാലമായി കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.അവരുടെ പ്രാഥമിക വരുമാന മാര്‍ഗ്ഗങ്ങള്‍ തകര്‍ക്കാന്‍ ചില കോണുകളില്‍ നിന്നുള്ള ശ്രമങ്ങളെ തുടര്‍ന്നാണ് നിര്‍ണ്ണായക സംഭവങ്ങള്‍ നടക്കുന്നത്. പുതുമുഖങ്ങളായ സഞ്ജു പ്രഭാകര്‍, ശ്രീനാഥ് ഗോപിനാഥ്, മഹേന്ദ്ര മോഹന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം മറ്റു പ്രമുഖ താരങ്ങളും പ്രധാന വേഷത്തില്‍ എത്തും.

രാജീവ് രവി സംവിധാനം ചെയ്ത തുറമുഖത്തിന്റെ ടീസര്‍ പെരുന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടിരുന്നു.അതുപോലെ ലോക തൊഴിലാളി ദിനത്തില്‍ നിവിന്‍ പോളി പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം തുറമുഖത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.വായടക്കപ്പെട്ടോരുടെ വാക്കാണ് കലാപം എന്ന തലവാചകത്തോടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്യ്തിരുന്നത്.നിവിന്‍ പോളി(മൊയ്തു),ജോജു ജോര്‍ജ്(മൈമു),പൂര്‍ണിമ ഇന്ദ്രജിത്ത്(ഉമ്മ),ഇന്ദ്രജിത്ത് സുകുമാരന്‍(സാന്റോ ഗോപാലന്‍),നിമിഷ സജയന്‍(ഉമ്മാണി ), ദര്‍ശന രാജേന്ദ്രന്‍, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്.

അമ്പതുകളില്‍ കൊച്ചി തുറമുഖത്ത് ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റത്തെ ആസ്പദമാക്കിയാണ് തുറമുഖം. തൊഴിലാളി ചരിത്രത്തിലെ നിര്‍ണായക മുന്നേറ്റമായി കണക്കാക്കുന്ന ഈ സംഭവത്തെ ആസ്പദമാക്കി കെ എം ചിദംബരം രചിച്ച നാടകത്തെ ഉപജീവിച്ച് മകനും നാടകപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഗോപന്‍ ചിദംബരം രചന നിര്‍വഹിക്കുന്ന ചിത്രവുമാണ് തുറമുഖം.