വിനയ് ഗോവിന്ദിനൊപ്പം ജയറാം

വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം നായകനാകും. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തയാഴ്ച തുടങ്ങും. കിളിപോയി, കോഹിനൂര്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് വിനയ് ഗോവിന്ദ്.

ലിയോ തദേവൂസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ജയറാമിന്റെ പുതിയ ചിത്രം ലോനപ്പന്റെ മാമോദീസയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാകാനായി. ചിത്രത്തില്‍ അന്ന രാജനും കനിഹയുമാണ് നായികമാര്‍. ശാന്തികൃഷ്ണയും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ഈവ പവിത്രന്‍, നിഷ സാരംഗ്, ദിലീഷ് പോത്തന്‍, ഇന്നസെന്റ്, ഹരീഷ് കണാരന്‍, അലന്‍സിയര്‍, ജോജു ജോര്‍ജ്, നിയാസ് ബക്കര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. സുധീര്‍ സുരേന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ലോനപ്പന്റെ മാമോദീസ ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും.