ബീസ്റ്റ് കാണാനായി അവധി കൊടുത്ത് കമ്പനികള്‍

ഇളയ ദളപതി വിജയ് ചിത്രം ബീസ്റ്റ്( beast movie ) കാണുന്നതിനായി ഏപ്രില്‍ 13 ന് തൊഴിലാളികള്‍ക്ക് അവധി നല്‍കി രണ്ട് കമ്പനികള്‍.KNITBRAIN,DigiNadu എന്നീ സ്ഥാപനങ്ങളാണ് തൊഴിലാളികള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

വിജയ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ബീസ്റ്റ്( beast movie ). ചിത്രം വിഷു റിലീസായി തീയേറ്ററുകളിലെത്തുകയാണ്.ആരാധകര്‍ ആവേശത്തോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഗംഭീര വരവേല്‍പ്പായിരുന്നു സമൂഹമാധ്യമങ്ങളില്‍ ട്രെയിലറിന് ലഭിച്ചത്. വിജയ്യുടെ കിടിലന്‍ മാസ് ചിത്രമായിരിക്കുമെന്ന കാര്യത്തില്‍ ഇനി തര്‍ക്കമൊന്നും വേണ്ട എന്നാണ് ട്രെയിലര്‍ കണ്ട് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. വീരരാഘവന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. അതേസമയം ഏപ്രില്‍ 13 ന് റിലീസ് ചെയ്യാനിരിക്കെ വിജയ് ചിത്രം ബീസ്റ്റിന് കുവൈത്തിന് പിന്നാലെ ഖത്തറിലും വിലക്കെര്‍പ്പെടുത്തിയിരുന്നു.സിനിമയിലെ ഇസ്ലാമിക ഭീകരതയുടെ രംഗങ്ങളും പാകിസ്ഥാനെതിരെയുള്ള പരാമര്‍ശങ്ങളുമാണ് വിലക്കിന് കാരണം. നേരത്തെ ഇതേ കാരണത്താല്‍ തന്നെയാണ് കുവൈറ്റിലും സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

beast movie

നേരത്തെ, മുസ്ലീങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുകയും പാകിസ്ഥാനെതിരായ ചില സംഭാഷണങ്ങള്‍ അടങ്ങിയതിനാലും ‘ബീസ്റ്റ്’ റിലീസ് ചെയ്യുന്നത് കുവൈറ്റ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇപ്പോഴിതാ ഇതേ കാരണം ചൂണ്ടിക്കാണിച്ച് ഖത്തര്‍ സര്‍ക്കാര്‍ തങ്ങളുടെ മേഖലയില്‍ ചിത്രം റിലീസ് ചെയ്യുന്നത് വിലക്കിയിരിക്കുകയാണ്.’ബീസ്റ്റ്’ എന്ന ചിത്രത്തിന് തുടര്‍ച്ചയായി വിലക്കുകള്‍ വന്നത് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. കുവൈറ്റിലെ നിരോധനം സിനിമയുടെ ബോക്‌സ് ഓഫീസിനെ വലിയ തോതില്‍ ബാധിച്ചില്ലെങ്കിലും, ഖത്തറിലെ നിരോധനം ഈ മേഖലയിലെ രണ്ടാമത്തെ വലിയ പ്രദേശമായതിനാല്‍ ജിസിസി മേഖലയിലെ ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചേക്കാം.

അതേസമയം, ‘ബീസ്റ്റ്’ മറ്റ് ജിസിസി മേഖലയായ യുഎഇ, ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ സിനിമയ്ക്ക് പിജി 15 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു കഴിഞ്ഞു.

beast movie

Also Read: കുവൈറ്റിന് പിന്നാലെ ഖത്തറിലും ‘ബീസ്റ്റിന്’ വിലക്ക്