ഭരതനാട്യത്തിന്റെ ഒരു മുഴുനീള കഥാപാത്രത്തെ കാത്തിരിക്കുന്നു ; വിനീത്

','

' ); } ?>

നര്‍ത്തകനായി തനിക്ക് സിനിമയില്‍ അധികം അഭിനയിക്കേണ്ടി വന്നിട്ടില്ലെന്നും ഭരതനാട്യത്തിന്റെ ഒരു മുഴുനീള കഥാപാത്രം ചെയ്യാന്‍ താന്‍ കാത്തിരിക്കുകയാണെന്നും നടന്‍ വിനീത്. സെല്ലുലോയ്ഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. സിനിമയില്‍ ഇപ്പോഴും താന്‍ അത്തരമൊരു കഥാപാത്രത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നാണ് താരം പറയുന്നത്.

വിനീതിന്റെ വാക്കുകള്‍..

നര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് സിനിമയില്‍ അധികം അഭിനയിക്കേണ്ടി വന്നിട്ടില്ല. എല്ലാവരും എന്റെ പ്രോഗ്രാംസിലെയും സ്റ്റാര്‍ ഷോസിലെയുമൊക്കെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ് ഞാന്‍ ഒരു ഡാന്‍സറാണെന്ന് പോലും തിരിച്ചറിയുന്നത്. അല്ലാതെ സിനിമയില്‍ അത്തരം അവസരങ്ങളുണ്ടായിട്ടില്ല. കമലദളത്തില്‍ ഒരു കഥകളിക്കാരന്റെ വേഷമാണ്. അതിലെ ഒരു സോംഗില്‍ കുറച്ച് ഡാന്‍സ് ഉണ്ട്‌. ‘രാത്രിമഴ’എന്ന സിനിമയില്‍ കണ്ടംപററി ഡാന്‍സും. ഒരു മുഴുനീള ഡാന്‍സര്‍ എന്ന് പറയുന്ന വേഷം തമിഴ് ചിത്രം ചന്ദ്രമുഖിയില്‍ മാത്രമേ ഉണ്ടാവും. പക്ഷെ രണ്ട് മൂന്നു സിനിമകളില്‍ കഥകളി ആധികാരികമായിത്തന്നെ ചെയ്തിട്ടുണ്ട്. ഭരതനാട്യത്തിന്റെ ഒരു മുഴുനീള കഥാപാത്രം ഇപ്പോഴും ഞാന്‍ ചെയ്തിട്ടില്ല. സിനിമയില്‍ ഇപ്പോഴും ഞാന്‍ അത്തരമൊരു കഥാപാത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ്. അതൊരു തീരാത്ത സ്വപ്‌നമായി ഇപ്പോഴും മുമ്പോട്ട് പോവുകയാണ്.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം…