രാജീവ് രവിയുടെ ‘തുറമുഖം’-ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി ഒരുക്കുന്ന ‘തുറമുഖ’ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. നിവിന്‍ പോളിയെ നായകനാക്കി രാജിവ് രവി ഒരുക്കുന്ന ആദ്യചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അമ്പതുകളില്‍ കൊച്ചി തുറമുഖത്ത് ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

നിമിഷ സജയന്‍ ആണ് ചിത്രത്തില്‍ നായിക. ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, അര്‍ജ്ജുന്‍ അശോകന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. കെ എം ചിദംബരന്‍ രചിച്ച ‘തുറമുഖം’ നാടകത്തെ ആസ്പദമാക്കിയാണ് സിനിമ. അദ്ദേഹത്തിന്റെ മകനായ ഗോപന്‍ ചിദംബരമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഗീതുമോഹന്‍ദാസ് ഒരുക്കിയ മൂത്തോനായിരുന്നു നിവിന്‍ പോളിയുടെ തിയേറ്ററുകളിലെത്തിയ അവസാന ചിത്രം.

Here it is! The first look poster of Thuramukham! 😍#RajeevRavi ❤️

Posted by Nivin Pauly on Sunday, January 5, 2020