കിം കിം പാട്ടുമായി മഞ്ജു വാര്യര്‍

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ജാക്ക് ആന്‍ഡ് ജില്‍’ലെ ആദ്യ ഗാനം പുറത്തിറങ്ങി. കാളിദാസും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ മഞ്ജു തന്നെ പാടിയ പാട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്. ‘കിം കിം കിം കാന്ത കാതോര്‍ത്തു നില്‍പ്പു ഞാന്‍ വരാത്തതെന്തേ കാന്ത’… എന്നുതുടങ്ങുന്ന രസകരമായ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്.ഗാനം ഇതിനകം തന്നെ യൂട്യൂബില്‍ വൈറലായി കഴിഞ്ഞു.രാം സുന്ദര്‍ സംഗീതം നല്‍കി ബി കെ ഹരിനാരായണന്‍ വരികളെഴുതിയ പാട്ടാണിത്.

ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ മഞ്ജുവിനും കാളിദാസിനും പുറമെ സൗബിന്‍ ഷാഹിര്‍, കാളിദാസ് ജയറാം, നെടുമുടി വേണു, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ് തുടങ്ങി നിരവധി താരങ്ങള്‍ ഒരുമിക്കുന്നുമുണ്ട്. ശ്രീഗോകുലം മൂവീസ്, സേവാസ് ഫിലിംസ് ബാനറില്‍ ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.