“നാലര വർഷത്തെ കാത്തിരിപ്പ്, മകൾക്ക് പേരിട്ടത് മകൻ”; പെൺകുഞ്ഞിനെ ദത്തെടുത്തതിനെക്കുറിച്ച് നടൻ അരുൺ രാഘവൻ

','

' ); } ?>

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരം അരുൺ രാഘവനും കുടുംബവും ഒരു പെൺകുട്ടിയെ ദത്തെടുത്ത വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. നീണ്ട നാലര വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ‘അതിഥി’ എന്ന് പേരിട്ടിരിക്കുന്ന മകൾ തങ്ങളുടെ ജീവിതത്തിലേക്ക് എത്തിയതെന്നും, പ്രായം കൂടുന്നതിനനുസരിച്ച് ദത്തെടുക്കൽ നടപടികൾ വൈകുന്നത് തങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കിയിരുന്നുവെന്നും താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

തങ്ങൾക്ക് പ്രായമേറി വരികയാണെന്നും മകൾക്ക് വിവാഹപ്രായമാകുന്നതുവരെയെങ്കിലും തങ്ങൾ ജീവനോടെ ഉണ്ടാകണമല്ലോ എന്നതുമായിരുന്നു വൈകുംതോറുമുള്ള പ്രധാന ആശങ്കയെന്ന് അരുൺ പറയുന്നു. എന്നാൽ ഈ കാത്തിരിപ്പിലുടനീളം താങ്ങായി നിന്നത് മൂത്ത മകൻ ധ്രുവ് ആയിരുന്നു. ഓൺലൈൻ ഫയലിംഗ് കഴിഞ്ഞ് നാലര വർഷത്തോളമാണ് കുഞ്ഞിനായി കാത്തിരുന്നത്. ഒടുവിൽ വെയ്റ്റിങ് ലിസ്റ്റ് ദിവസവും പരിശോധിച്ചിരുന്നതും മകനായിരുന്നു. അനിയത്തിക്കുട്ടിയ്ക്കായി ‘അതിഥി’ എന്ന പേര് അവൾ വീട്ടിലെത്തുന്നതിന് മുൻപേ കണ്ടെത്തിയതും അവൻ തന്നെയായിരുന്നു. മകന്റെ ഈ വലിയ ആഗ്രഹവും സ്നേഹവും കണ്ടപ്പോൾ തങ്ങൾക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ലെന്നും, തങ്ങൾക്ക് ശേഷം മകളെ അവൻ നന്നായി നോക്കുമെന്ന ഉറപ്പുണ്ടെന്നും താരം കൂട്ടിച്ചേർത്തു. നിലവിൽ ഒന്നര വയസ്സുകാരിയായ അതിഥി മോൾ സുഖമായിരിക്കുന്നുവെന്നും അരുൺ അറിയിച്ചു.

ഐടി മേഖലയിലെ ജോലി രാജിവെച്ചാണ് അരുൺ രാഘവൻ അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. റെയിൽവേ ഉദ്യോഗസ്ഥയായ ദിവ്യയാണ് ഭാര്യ. ധ്രുവ് ആണ് ആദ്യ മകൻ.