“അവരുടെ പ്രശസ്‌തിക്കായി നിങ്ങളുടെ പേര് ഉപയോഗിക്കട്ടെ, അവർ വരുത്തുന്ന ഓരോ മുറിവും നിങ്ങളുടെ അറിവ് വർധിപ്പിക്കും”; അജ്മൽ അമീർ

','

' ); } ?>

തനിക്കെതിരെ കൂടി വരുന്ന ലൈംഗികാരോപണ വിവാദങ്ങൾക്ക് മറുപടി നൽകി നടൻ അജ്മൽ അമീർ. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. അവരുടെ പ്രശസ്തിക്കായി അവർ തന്റെ പേര് ഉപയോഗിക്കട്ടെയെന്നും, നിശബ്ദനായി ഇതെല്ലാം താൻ നോക്കി കാണുകയാണെന്നും അജ്മൽ പറഞ്ഞു. കഴിഞ്ഞ ദിവസം നടി റോഷ്‌ന ആൻ റോയിയും രംഗത്തു വന്നതിനു പിന്നാലെയാണ് അജ്മലിന്റെ പ്രതികരണം.

“അവർ സംസാരിക്കട്ടെ, അവരുടെ പ്രശസ്‌തിക്കായി നിങ്ങളുടെ പേര് ഉപയോഗിക്കട്ടെ, നിങ്ങളെ അപമാനിക്കട്ടെ, വഞ്ചിക്കട്ടെ, തകർക്കാൻ ശ്രമിക്കട്ടെ. എന്നിരുന്നാലും, ക്ഷമിക്കുക. കാരണം, നിങ്ങളുടെ ശാന്തതയാണ് നിങ്ങളുടെ ശക്ത‌ി. ശ്രദ്ധ നേടാൻ അവർ നിങ്ങളെ ഉപയോഗിക്കുന്നത്, അതു നിങ്ങളുടെ കരുത്ത് വെളിപ്പെടുത്തുക മാത്രമേയുള്ളു. അവർ വരുത്തുന്ന ഓരോ മുറിവും നിങ്ങളുടെ അറിവ് വർധിപ്പിക്കും. ഓരോ അവസാനവും ഒരു പുതിയ തുടക്കമാകും. വീണ്ടും ഉയിർത്തെഴുന്നേൽക്കുക, കൂടുതൽ ശക്തനായും, തിരിച്ചറിവുള്ളവനായും, അജയ്യനായും മാറുക.”- അജ്‌മൽ അമീർ കുറിച്ചു.

ആരോപണങ്ങളെ തുടർന്ന് സമൂഹ മാധ്യമങ്ങളിലെത്തിയ അജ്‌മൽ അമീറിന് വലിയ വിമർശനമാണ് നേരിടേണ്ടി വന്നത്. പോസ്റ്റിന് താഴെ വന്ന പല വിമർശന കമൻ്റുകൾക്കും താരം മറുപടി നൽകുകയും ചെയ്തു. ഒരു വശത്ത് ആരോപണങ്ങൾ കനക്കുമ്പോഴും തൽക്കാലം ക്ഷമയോടെ കാത്തിരിക്കാനാണ് തന്റെ തീരുമാനമെന്ന് അജ്‌മൽ അമീർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.

തന്റെ പേരിൽ വന്ന വാട്ട്സാപ്പ് വിഡിയോ സന്ദേശങ്ങൾ എഐ നിർമിതമാണെന്ന് വിശദീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം അജ്‌മൽ അമീർ ഒരു വിഡിയോ പങ്കുവച്ചിരുന്നു. എന്നാൽ, ഈ വീഡിയോക്ക് താഴെ നിരവധി പെൺകുട്ടികൾ നടനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് എത്തിയിരുന്നു. അജ്‌മൽ തങ്ങളെ വീഡിയോ കോൾ ചെയ്തതായും മോശം സന്ദേശങ്ങൾ അയച്ചതായും കമൻറുകളിൽ പല പെൺകുട്ടികളും പറയുന്നു. കൂടാതെ, സിനിമയിൽ തനിക്കൊപ്പം പ്രവർത്തിച്ച സഹതാരങ്ങളോടും മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ആരോപണമുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെയാണ് കഴിഞ്ഞ ദിവസം അജ്‌മലിന്റെ വിഡിയോ കോൾ ദൃശ്യങ്ങളും ശബ്‌ദസന്ദേശങ്ങളും പുറത്തുവന്നത്. വാട്സാപ്പ് കോൾ റെക്കോർഡ് ചെയ്‌തതിൻ്റെ ഒരു ഭാഗമാണ് പ്രചരിച്ചത്. സെക്സ് സംഭാഷണത്തിൽ അജ്‌മലിന്റെ മുഖവും കാണിക്കുന്നുണ്ട്. ‘തന്റെ കല്യാണം കഴിഞ്ഞതല്ലേ’ എന്ന് പെൺകുട്ടി ചോദിക്കുമ്പോൾ ‘അതൊന്നും താൻ അറിയേണ്ടെന്നും താമസ സൗകര്യം ഒരുക്കി തരാമെന്നും ‘അജ്‌മൽ പറയുന്നതായി ഈ ദൃശ്യങ്ങളിലുണ്ട്. പുറത്തുവന്ന സന്ദേശങ്ങൾ താനല്ല അയച്ചതെന്നും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്തവർ അയച്ചതാണെന്നുമാണ് അജ്‌മലിൻ്റെ വാദം. ഇതോടെ, ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇന്നുമുതൽ താൻ മാത്രമായിരിക്കും കൈകാര്യം ചെയ്യുക എന്ന് അറിയിച്ചുകൊണ്ട് അജ്‌മൽ സ്‌റ്റോറി പങ്കുവച്ചിരുന്നു.