
നടൻ അജിത് കുമാറിന്റെ 64-ാമത് ചിത്രം ‘ഡെയർ ഡെവിൾ’ പ്രഖ്യാപിച്ചു. ചെന്നൈയിൽ നടന്ന പൂജാ ചടങ്ങോടെയാണ് ചിത്രത്തിന് തുടക്കമായത്. ശാലിനി അജിത് കുമാർ നിർമ്മിക്കുന്ന ഈ ചിത്രം ആദിക് രവിചന്ദ്രനാണ് രചനയും സംവിധാനവും നിർവ്വഹിക്കുന്നത്.
ചിത്രത്തിൽ അജിത് കുമാറിനൊപ്പം മലയാള നടൻ ഉണ്ണി മുകുന്ദൻ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴിൽ ശ്രദ്ധേയമായ ‘ഗരുഡൻ’ എന്ന ചിത്രത്തിനു ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന വലിയ പ്രോജക്റ്റാണിത്. ശ്രീലീലയാണ് ചിത്രത്തിലെ നായിക. ഇവരെക്കൂടാതെ പാർത്ഥിപൻ, സുനിൽ, പ്രഭു, രാധിക, യോഗി ബാബു, റെഡിൻ കിങ്സ്ലി തുടങ്ങിയ വൻ താരനിരയും ചിത്രത്തിന്റെ ഭാഗമാകുന്നു.
വൻ സാങ്കേതികനിര അണിനിരക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം പകരുനത്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിങ്ങും നിർവ്വഹിക്കും. സുപ്രീം സുന്ദറാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ 12-ന് ഹൈദരാബാദിൽ ആരംഭിക്കും. ഫെബ്രുവരി അവസാനം വരെ നീളുന്ന ഒരൊറ്റ ഘട്ടമായുള്ള ഷെഡ്യൂളിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.