“എടാ നിനക്ക് എന്നെ ഓർമ്മയുണ്ടോ?” 30 വർഷത്തിന് ശേഷം ചിയാൻ വിക്രമിനെ നേരിൽ കണ്ട അനുഭവം പങ്കുവെച്ച് അഭിമന്യു ഷമ്മി തിലകൻ!

','

' ); } ?>

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ചിയാൻ വിക്രമിനെ നേരിൽ കണ്ടതിന്റെ അനുഭവം പങ്കുവെച്ച് യുവനടൻ അഭിമന്യു ഷമ്മി തിലകൻ. വിക്രം നായകനാകുന്ന പുതിയ തമിഴ് ചിത്രം ‘ചിയാൻ 63’-ന്റെ സെറ്റിൽ വെച്ചായിരുന്നു ഈ വൈകാരികമായ കൂടിക്കാഴ്ച നടന്നത്.

നീണ്ട 30 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അഭിമന്യുവിന്റെ പിതാവും പ്രശസ്ത നടനുമായ ഷമ്മി തിലകനും വിക്രമും ഒരുമിച്ച് അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടി നായകനായ ‘ധ്രുവം’, പിന്നീട് ഒന്നിച്ച് അഭിനയിച്ച ‘സ്ട്രീറ്റ്’ എന്നീ മലയാള സിനിമകൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന വലിയ തമിഴ് പ്രോജക്റ്റാണ് ‘ചിയാൻ 63’.

‘സ്ട്രീറ്റ്’ എന്ന സിനിമയുടെ സെറ്റിൽ വെച്ച് താൻ വിക്രമിനെ അവസാനമായി കാണുമ്പോൾ വെറും 6 മാസം മാത്രമായിരുന്നു പ്രായം. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം അതേ വിക്രമിനെയും തന്റെ അച്ഛനെയും ഒരുമിച്ച് ഒരു തമിഴ് ബിഗ് ബഡ്ജറ്റ് സിനിമയുടെ സെറ്റിൽ വെച്ച് വീണ്ടും കാണാൻ കഴിഞ്ഞത് വാക്കുകൾക്ക് അതീതമായ അനുഭവമാണെന്ന് അഭിമന്യു ഓർത്തെടുത്തു. അച്ഛനും വിക്രമിനുമൊപ്പമുള്ള മനോഹരമായ ചിത്രവും താരം ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.

“എടാ നിനക്ക് എന്നെ ഓർമ്മയുണ്ടോ..? ഇന്നലെ ചിയാൻ വിക്രം സാറിൽ നിന്നും ഈ വാക്കുകൾ കേട്ടത് എനിക്ക് ജീവിതാവസാനം വരെ നെഞ്ചേറ്റാൻ ഉള്ളൊരു നിമിഷമാണ്. ഞങ്ങൾ അവസാനമായി കണ്ടപ്പോൾ, അദ്ദേഹം എന്റെ അച്ഛനോടൊപ്പം അഭിനയിച്ച ‘സ്ട്രീറ്റ്’ എന്ന മലയാള സിനിമയുടെ സെറ്റിൽ വെച്ച് വെറും 6 മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞായിരുന്നു ഞാൻ. അവർ ആദ്യമായി ഒന്നിച്ചഭിനയിച്ചത് ‘ധ്രുവം’ സിനിമയിലായിരുന്നു, ഇപ്പോൾ ഇതാ 30 വർഷങ്ങൾക്കുപ്പുറം ചിയാൻ 63ലൂടെ അവർ വീണ്ടും ഒന്നിക്കുകയാണ്.!

‘ഞാൻ നിന്നെ പണ്ട് ഒരുപാട് എടുത്തോണ്ട് നടന്നതാ.’ എന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തപ്പോൾ, എനിക്ക് ചെയ്യാൻ കഴിഞ്ഞത് നാണത്തോടെ, വികാരഭരിതമായി ഒന്ന് പുഞ്ചിരിക്കുക മാത്രമായിരുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഈ രണ്ട് മികച്ച നടന്മാർക്കൊപ്പം നിൽക്കാൻ കഴിഞ്ഞത് തികച്ചും ഒരു മാജിക് പോലെ തോന്നുന്നു. മലയാളത്തിലെ ക്ലാസിക്കുകളിൽ നിന്ന് ഒരു വലിയ തമിഴ് പ്രോജക്റ്റിലേക്ക്… ചില ബന്ധങ്ങൾ കാലത്തിനനുസരിച്ച് കൂടുതൽ മനോഹരമാകുകയേ ഉള്ളു. ” അഭിമന്യു ഷമ്മി തിലകൻ കുറിച്ചു.