400 കോടി ആഗോള ഗ്രോസ്സുമായി ‘പെദ്ധി’ ; തെന്നിന്ത്യൻ റെക്കോർഡുമായി രാം ചരൺ- ബുചി ബാബു സന ചിത്രം

','

' ); } ?>

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിച്ച പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് കൊണ്ട് കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് 13 ദിനം പിന്നിട്ടപ്പോൾ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 400 കോടി കടന്നു എന്നാണ് നിർമ്മാതാക്കൾ ഔദ്യോഗികമായി പുറത്ത് വിട്ട കണക്കുകൾ പറയുന്നത്. അതോടൊപ്പം ഈ വർഷം ഒരു തെന്നിന്ത്യൻ സിനിമ നേടുന്ന ഏറ്റവും വലിയ ആഗോള കലക്ഷൻ കൂടെയാണ് ഈ ചിത്രം സ്വന്തമാക്കിയത്. രാം ചരണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ ഹിറ്റായി ചിത്രം മാറിക്കഴിഞ്ഞു. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്ത ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിച്ചത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

തെലുങ്ക് സംസ്ഥാനങ്ങളിൽ ഗംഭീര കുതിപ്പ് തുടരുന്ന ചിത്രം, ഇന്ത്യക്കു പുറമേ വിദേശത്തും വമ്പൻ പ്രതികരണമാണ് നേടിയത്. ഓവർസീസ് ഗ്രോസിലും ചിത്രം റെക്കോർഡ് സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ കേരളത്തിലും തമിഴ്‌നാട്ടിലും പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്.

പ്രേക്ഷകരുടെയും നിരൂപകരുടെയും മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന്റെ ഹൈലൈറ്റ്, ടൈറ്റിൽ കഥാപാത്രമായി രാം ചരൺ നടത്തിയ ഗംഭീര പ്രകടനമാണ്. ചിത്രത്തിനായി വമ്പൻ ശാരീരിക പരിവർത്തനം നടത്തിയ രാം ചരൺ, തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇതിലൂടെ സമ്മാനിച്ചത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിന്റെ താരനിരയിലുണ്ട്. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം കൂടിയാണിത്. മെഗാ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രത്തിൽ, ആക്ഷൻ, ഡ്രാമ, റൊമാൻസ്, ത്രിൽ, വൈകാരിക നിമിഷങ്ങൾ എന്നിവക്കൊപ്പം, ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവക്കും നിർണ്ണായകമായ സ്ഥാനം ഉണ്ട്.

ബോളിവുഡ് താരം ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ റിലീസായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തിയത്.

രചന, സംവിധാനം -ബുചി ബാബു സന, അവതരണം – മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്, നിർമ്മാണം – വെങ്കട സതീഷ് കിലാരു, ബാനർ – വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ – ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി