അവിയല്‍ ഇല്ലാതെ എന്ത് സദ്യ!!..’ആദ്യരാത്രി’ ടീസര്‍ കാണാം

വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബിന്റെ സംവിധാനത്തില്‍ ബിജു മേനോന്‍ വീണ്ടും നായകനായി എത്തുന്ന ചിത്രമാണ് ‘ആദ്യരാത്രി’. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. സെന്‍ട്രല്‍ പിക്‌ചേര്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

ബിജു മേനോനെ കൂടാതെ അജു വര്‍ഗ്ഗീസ്, അനശ്വര രാജന്‍, വിജയരാഘവന്‍, ശ്രീലക്ഷ്മി, പൗളി വില്‍സണ്‍, ബിജു സോപാനം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ഷാരിസും ജെബിനും ചേര്‍ന്നാണ്. ശ്രീജിത് നായര്‍ ഛായാഗ്രഹണവും ബിജിപാല്‍ സംഗീതവും നിര്‍വഹിക്കും. മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രമാണ് ജിബു ജേക്കബിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.