നാലാംമുറയിലെ ആ ഒരു നോട്ടം എന്ന മനോഹര ഗാനം പുറത്തിറങ്ങി

ബിജു മേനോനും ,ഗുരു സോമസുന്ദരവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് നാലാം മുറ.ലക്കി സ്റ്റാര്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ സസ്‌പെന്‍സ് ഡ്രാമ ജോണറില്‍ പെടുന്ന ഒരു സിനിമയാണ്. അടുത്ത മാസം ചിത്രം തീയേറ്ററുകളില്‍ എത്തും. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.ചിത്രത്തിലെ പുതിയ വീഡിയോ സോങ് ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.ആ ഒരു നോട്ടം എന്ന റൊമാന്റിക് സോങ് ആണ് ഇപ്പോള്‍ പുറത്ത് വന്നത്. ഗുരു സോമസുന്ദരവും ദിവ്യ പിള്ളയുമാണ് ഗാന രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

സൂരജ് വി ദേവാണ് ചിത്രത്തിന്റെ തിരകഥാകൃത്ത്.ദിവ്യാ പിള്ള, അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ശ്യാം ജേക്കബ്, ഋഷി സുരേഷ്, എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.യുഎഫ്‌ഐ മോഷന്‍ പിക്‌ച്ചേര്‍സിനു വേണ്ടി കിഷോര്‍ വാര്യത്ത് (യുഎസ്എ), ലക്ഷമി നാഥ് ക്രിയേഷന്‍സിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാന്റ്‌സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷാബു അന്തിക്കാട്, സംഗീതം കൈലാസ് മേനോന്‍ പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, കലാസംവിധാനം അപ്പുണ്ണി സാജന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റ്യും ഡിസൈന്‍ നയന ശ്രീകാന്ത്, അസോസിയേറ്റ് ഡയറക്ടര്‍ അഭിലാഷ് പ റോള്‍ , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, ഡിജിറ്റല്‍ മാര്‍ക്കെറ്റിംഗ് എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍ പിആര്‍ഒ ജിനു അനില്‍കുമാര്‍.

മിന്നല്‍ മുരളി എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ഗുരു സോമസുന്ദരം. ടൊവിനോ തോമസ്സിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി.