19 വര്‍ഷത്തിന് ശേഷം കമല്‍ഹാസന്‍-എ.ആര്‍ റഹ്മാന്‍ ടീം വീണ്ടും

നീണ്ട ഇടവേളയ്ക്ക് ശേഷം ഉലകനായകന്‍ കമല്‍ഹാസനും എ.ആര്‍ റഹ്മാനും വീണ്ടും ഒന്നിക്കുന്നു. തലൈവന്‍ ഇരുക്കിന്‍ട്രാന്‍’ എന്ന സിനിമക്ക് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. രാജ് കമല്‍ ഇന്റര്‍നാഷണലും ലൈക പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തെപറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്ന് റഹ്മാന്‍ ട്വിറ്ററിലൂടെ പറഞ്ഞു.

ശേഷം റഹ്മാന്റെ ട്വീറ്റിന് നന്ദി പറഞ്ഞു കൊണ്ട് കമല്‍ ഹാസനും രംഗത്തുവന്നു. ‘റഹ്മാന്റെ പങ്കാളിത്തം കൊണ്ട് ടീമിനെ ശക്തിപ്പെടുത്തിയതിന് നന്ദി. വളരെ ചെറിയ പ്രൊജക്ടുകളേ ശരിയെന്നും നല്ലതെന്നും തോന്നിയിട്ടുള്ളു. തലൈവന്‍ ഇരിക്കിട്രാന്‍ അത്തരത്തിലൊന്നാണ്. നിങ്ങളുടെ സേവനം പ്രൊജക്ടിന് സന്തോഷം പകരുന്നു’എന്ന് കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

പത്തൊമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 2000ത്തില്‍ പുറത്തിറങ്ങിയ ‘തെന്നാലി’ എന്ന സിനിമയിലാണ് കമല്‍ഹാസനും എ.ആര്‍ റഹ്മാനും അവസാനമായി ഒന്നിച്ചത്.