
മലയാള സിനിമയിലെ നടുക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തി ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പിന്നാമ്പുറ കഥകളുമായി മുൻ വിവരാവകാശ കമ്മീഷണർ എ. അബ്ദുൾ ഹക്കീം പുതിയ പുസ്തകവുമായി രംഗത്ത്. ‘മലയാള സിനിമ: ഹേമ കമ്മിറ്റി പറഞ്ഞതും സര്‍ക്കാര്‍ പറയാത്തതും’ എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം ഡി സി ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്. മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. കമാൽ പാഷയാണ് പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത്.
സിനിമ ചിത്രീകരണത്തിനിടെ പ്രമുഖ നടന്റെ ലൈംഗികാതിക്രമത്തിന് ഇരയായ നായികയ്ക്ക് ദീർഘകാലം ആയുർവേദ ചികിത്സ തേടേണ്ടി വന്നതുൾപ്പെടെയുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുസ്തകത്തിലുണ്ട്. മനഃപൂര്‍വം വീഴ്ത്തിയതിനെത്തുടര്‍ന്ന് ആശുപത്രിയിലായ നായികയെ സ്റ്റണ്ട് മാസ്റ്റർ നിരന്തരം ശല്യം ചെയ്തതും, ഉച്ചകഴിഞ്ഞ് ഷൂട്ടിംഗിന് ഹാജരാകാൻ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നിർബന്ധിച്ചതും ഇതിൽ വിവരിക്കുന്നുണ്ട്. കൂടാതെ കാസ്റ്റിംഗ് കൗച്ച്, ലിംഗവിവേചനം, കടുത്ത സാമ്പത്തിക ചൂഷണം, ലൊക്കേഷനുകളിലെ മയക്കുമരുന്ന് ഉപയോഗം, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ ദുരിതങ്ങൾ എന്നിവയും പുസ്തകം ചർച്ച ചെയ്യുന്നു.
ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ തുടര്‍ച്ചയായി ചൂഷണം ചെയ്യുന്നത്, ശരീരപ്രദര്‍ശനം/നഗ്‌നത, പ്രണയരംഗങ്ങള്‍ ചിത്രീകരിക്കുന്നതിന്റെ പരിധി എന്നിവയെക്കുറിച്ചുള്ള അവ്യക്തത, വനിതാ താരങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍, കൂടാതെ ലൊക്കേഷനുകളിലെ മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ വിഷയങ്ങളും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
‘മീ ടൂ’ വെളിപ്പെടുത്തലുകള്‍, ജസ്റ്റിസ് ഹേമ, നടി ശാരദ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ വല്‍സല കുമാരി എന്നിവരുള്‍പ്പെട്ട സമിതിയുടെ ശുപാര്‍ശകള്‍, വിവരാവകാശ കമ്മീഷന്‍, ഡിവിഷന്‍ ബെഞ്ച് എന്നിവരുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ മിക്കവാറും എല്ലാ കാര്യങ്ങളും പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.
റിപ്പോർട്ട് പുറത്തുവിടുന്നത് തടയാൻ ചില ഉദ്യോഗസ്ഥർ നടത്തിയ ആസൂത്രിത നീക്കങ്ങളും വിവരാവകാശ കമ്മീഷനിൽ താൻ നേരിടേണ്ടി വന്ന മാനസിക പീഡനങ്ങളും ഹക്കീം വെളിപ്പെടുത്തുന്നു. വ്യക്തികളുടെ സ്വകാര്യതയ്ക്ക് കോട്ടം തട്ടാത്ത രീതിയിലാണ് നിയമപരമായി പുറത്തുവിടാാവുന്ന വിവരങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മലയാള സിനിമാമേഖലയിലെ ഇരുണ്ട വശങ്ങൾ പൂർണ്ണമായി പുറത്തുകൊണ്ടുവരുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകളും പുസ്തകം അടിവരയിടുന്നു.
ഈ പുതിയ വെളിപ്പെടുത്തലുകൾ മലയാള സിനിമാ ലോകത്ത് വലിയ ചർച്ചകൾക്കും പുതിയ വിവാദങ്ങൾക്കും വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മലയാള സിനിമയിലെ ലൈംഗിക ചൂഷണം, ‘കാസ്റ്റിംഗ് കൗച്ച്’ (അവസരങ്ങള്‍ക്കായി ലൈംഗികമായി വഴങ്ങാന്‍ ആവശ്യപ്പെടുന്നത്), ലിംഗവിവേചനം, കടുത്ത സാമ്പത്തിക ചൂഷണം തുടങ്ങിയ ഞെട്ടിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പുതിയൊരു പുസ്തകം പുറത്തിറങ്ങുമ്പോള്‍, മലയാള സിനിമാരംഗത്തെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നേക്കും.
മലയാള സിനിമാ മേഖലയെ പിടിച്ചുലച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ വിവരാവകാശ നിയമപ്രകാരം ഉത്തരവിട്ടത്, അന്നത്തെ സംസ്ഥാന വിവരാവകാശ കമ്മീഷണറായ എ അബ്ദുള്‍ ഹക്കീം ആയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നിലെ പൊതുതാല്‍പ്പര്യം സംരക്ഷിക്കുന്നതിനായി രണ്ട് വര്‍ഷം മുമ്പ് ഒറ്റയാള്‍ പോരാട്ടം നടത്തിയ ഹക്കീം, പുസ്തകത്തിന്റെ രചന ഏതാണ്ട് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഈ പുസ്തകം മലയാള സിനിമാരംഗത്ത് പുതിയൊരു വിവാദപരമ്പരയ്ക്ക് തന്നെ വഴിയൊരുക്കിയേക്കാം എന്ന് പ്രതീക്ഷിക്കപ്പെടുന്നു.