“കല്യാണിയ്ക്ക് വലിയ കെട്ടിപ്പിടുത്തം”; കല്യാണിയേയും, ലോക:യെയും അഭിനന്ദിച്ച് പാര്‍വതി തിരുവോത്ത്

','

' ); } ?>

കല്യാണിയേയും, ലോക:യെയും അഭിനന്ദിച്ച് നടി പാര്‍വതി തിരുവോത്ത്. കല്യാണിയ്ക്ക് താനൊരു വലിയ കെട്ടിപ്പിടുത്തം നല്‍കുകയാണെന്നാണ് പാര്‍വതി പറയുന്നത്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു പാര്‍വതിയുടെ പ്രതികരണം. “ഏറ്റവും വലിയ കെട്ടിപ്പിടുത്തം തന്നെ നിനക്ക് നല്‍കുന്നു. മിത്തിന്റേയും ഇതിഹാസത്തിന്റേയും സത്യത്തിന്റേയും മൂർത്തിരൂപമായി മാറി നീ. നിന്റെ കഠിനാധ്വാനവും മനക്കരുത്തും കാരണം ചന്ദ്ര ഇപ്പോള്‍ ഞങ്ങള്‍ക്കിടയിലാണ് ജീവിക്കുന്നതെന്നായിരുന്നു പാർവതിയുടെ വാക്കുകൾ.

ചിത്രത്തിന്റെ അഡീഷണല്‍ സ്‌ക്രിപ്റ്റ് റൈറ്റര്‍ ആയ നടി ശാന്തി ബാലകൃഷ്ണനേയും പാര്‍വതി അഭിനന്ദിക്കുന്നുണ്ട് ലോകയുടെ സൃഷ്ടിയില്‍ നിന്റെ വര്‍ക്കിന് അഭിനന്ദനങ്ങള്‍ ശാന്തി. ഓരോ ആര്‍ക്കിലും ലോക്കായി ഇരിക്കുകയായിരുന്നു. ഈ കഥയില്‍ നിന്റെ വേറിട്ട കാഴ്ചപ്പാട് ഈ കഥയിലേക്ക് കൊണ്ടു വന്നിട്ടുണ്ടെന്ന് എനിക്ക് വിശ്വാസമുണ്ടെന്നാണ് ശാന്തിയെക്കുറിച്ച് പാര്‍വതി പറയുന്നത്. നിമിഷ് രവി നീ ഗംഭീരമായിരിക്കുന്നു. അബ്‌സല്യൂട്ട് ട്രീറ്റ്. ഡൊമിനിക് അരുണ്‍, നിന്റെ വിഷനെ ഒഴുകാനും വളരാനും അനുവദിച്ചത് ശരിക്കും ആസ്വദിച്ചു കണ്ടു. ചമന്‍ ചാക്കോയും ഗംഭീരമാണെന്നും പാര്‍വതി പറയുന്നു. ജേക്ക്‌സ് ബിജോയ് ഒരിക്കലും സര്‍പ്രൈസ് അല്ല. ദുല്‍ഖറിന്റെ വേഫേറര്‍ ഫിലിംസ് മലയാള സിനിമയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുകയാണെന്നും പാര്‍വതി പറയുന്നു.

പിന്നാലെ കല്യാണി മറുപടിയുമായെത്തി. ഒരുപാട് നന്ദി ചേച്ചി എന്നായിരുന്നു കല്യാണിയുടെ മറുപടി. ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവര്‍ക്കും പാര്‍വതി അഭിനന്ദം അറിയിക്കുന്നുണ്ട്.

നേരത്തെ ലോകയുടെ വിജയത്തിന് പിന്നാലെ കല്യാണിയെ അഭിനന്ദിച്ചു കൊണ്ട് പാര്‍വതി തിരുവോത്തിനെപ്പോലെ മലയാള സിനിമയില്‍ സ്ത്രീപക്ഷ രാഷ്ട്രീയം പറയുന്നവര്‍ എന്തുകൊണ്ട് മുന്നോട്ട് വരുന്നില്ലെന്ന് സോഷ്യല്‍ മീഡിയ ചോദിച്ചിരുന്നു. ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് പാര്‍വതിയ്ക്കും ദര്‍ശനയ്ക്കും കൂടെയുള്ളതാണെന്ന ചിലരുടെ പ്രതികരണങ്ങളും ചര്‍ച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാര്‍വതിയുടെ പ്രതികരണമെത്തുന്നത്.