
തനിക്ക് എഡിഎച്ച്ഡി (ADHD) ഉണ്ടെന്ന തുറന്നുപറച്ചിലുമായി നടി പാർവതി തിരുവോത്ത്. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്. തന്റെ മനസ്സിൽ സമയം ഇലാസ്റ്റിക് ആണെന്നും, വേണമെങ്കിൽ അതിനെ വലിച്ചുനീട്ടാൻ കഴിയുമെന്നും പാർവതി വ്യക്തമാക്കി. ഇതിനർത്ഥം ഉറക്കം നഷ്ടപ്പെടുമെന്നല്ലെന്നും, ഉറങ്ങേണ്ട സമയം കൃത്യമായി കണ്ടെത്തുമെന്നും അവർ കൂട്ടിച്ചേർത്തു. എഡിഎച്ച്ഡിയെ വലിയൊരു കാര്യമായി കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പാർവതി പറഞ്ഞു.
കഴിഞ്ഞ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ താനെടുത്ത വലിയൊരു തീരുമാനത്തെക്കുറിച്ചും താരം സംസാരിച്ചു. ഇതുവരെ ചെയ്യാത്ത കാര്യങ്ങൾ ചെയ്യാനും, വരും വർഷങ്ങളിൽ കഠിനാധ്വാനം ചെയ്യാനും തീരുമാനിച്ചു. പരാജയപ്പെട്ടാലും മനോഹരമായി പരാജയപ്പെടുക എന്നതാണ് കാഴ്ചപ്പാട്. പ്രചോദനത്തിനും വളർച്ചയ്ക്കുമായി മറ്റുള്ളവരെ നോക്കുന്നത് മടുപ്പുണ്ടാക്കിത്തുടങ്ങിയിരുന്നു. ആഗ്രഹിച്ചതുപോലെ രസകരമായ അവസരങ്ങൾ തേടിയെത്തിയെന്നും, പല സ്ത്രീകളും തന്നെ പുതിയ രീതിയിൽ വാർത്തെടുത്തെന്നും പാർവതി പറഞ്ഞു.
പണ്ട് ഷൂട്ടിംഗ് കഴിഞ്ഞ് വന്നാൽ ആരോടും സംസാരിക്കാതെ സ്വന്തം ലോകത്ത് ഒതുങ്ങിക്കൂടുമായിരുന്നു. അന്നത്തെ രീതികൾ കർക്കശമായ ചട്ടക്കൂടുകൾക്കുള്ളിലായിരുന്നു. എന്നാൽ ഇപ്പോൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. തനിക്ക് മേക്കപ്പ് ഇഷ്ടമാണെന്നും, ഇപ്പോൾ ഷൂട്ട് കഴിഞ്ഞ് വന്നാൽ പാർട്ടി ചെയ്യാറുണ്ടെന്നും പാർവതി അഭിമുഖത്തിൽ പങ്കുവെച്ചു.
പാർവതിയുടെ വാക്കുകൾ
”കഴിഞ്ഞ വര്‍ഷമോ അതിന് മുമ്പത്തെ വര്‍ഷമോ ഞാനൊരു തീരുമാനമെടുത്തു. മുമ്പ് ചെയ്യാത്തൊരു കാര്യം ചെയ്യാം, അടുത്ത രണ്ട് മൂന്ന് വര്‍ഷം മുമ്പില്ലാത്ത വിധം കഠിനാധ്വാനം ചെയ്യാം. എന്തായാലും മരിക്കും. ഇതും ചെയ്ത് നോക്കാം. ഒരുപക്ഷെ പരാജയപ്പെട്ടേക്കാം. പക്ഷെ മനോഹരമായി പരാജയപ്പെടൂ. പരാജയപ്പെടാനുള്ള അവകാശവും ഉപയോഗിക്കൂ. നിങ്ങളെ മറ്റൊരു തരത്തിലേക്ക് മാറ്റുന്നതു പോലെ വീണുപോയേക്കാം. പക്ഷെ, ചെയ്യൂ. പ്രചോദനത്തിനും വളര്‍ച്ചയ്ക്കുമായി പുറത്തേക്ക് നോക്കേ്ണ്ടി വരുന്നത് ബോറിങ് ആയിത്തുടങ്ങിയിരുന്നു.
പ്രപഞ്ചം ആ ആഗ്രഹങ്ങള്‍ നടപ്പിലാക്കി തന്നു. രസകരമായ അവസരങ്ങള്‍ ലഭിച്ചു. എന്റെ ഒരു ഭയം, ഇത് നടത്തിയെടുക്കാന്‍ റാന്‍ഡം സാധനങ്ങള്‍ ഏറ്റെടുക്കേണ്ടി വരുമോ എന്നതായിരുന്നു. ഭാഗ്യത്തിന് അങ്ങനൊരു റാന്ഡംനെസ് വന്നേയില്ല. ഈ സ്ത്രീകളെല്ലാം എന്നെ ഉടച്ചെടുത്തു. ഞാന്‍ ഇപ്പോഴും നില്‍ക്കുകയാണ്. എനിക്ക് മേക്കപ്പും ഇഷ്ടമാണ്.
എനിക്ക് എഡിഎച്ച്ഡിയുണ്ട്. ഞാനത് വലിയൊരു കാര്യമാക്കാന്‍ ആഗ്രഹിക്കുന്നില്ല. സമയം എന്നത് എല്ലാവരേയും പോലെയായിരുന്നില്ല എനിക്ക്. എന്റെ മനസില്‍ സമയം ഇലാസ്റ്റിക് ആണ്. എനിക്ക് വേണമെന്നുണ്ടെങ്കില്‍ അതിനെ സ്ട്രെച്ച് ചെയ്യാം. അതിനര്‍ത്ഥം എനിക്ക് ഉറക്കം നഷ്ടമാകും എന്നല്ല. എന്റെ ഉറക്കം ഞാന്‍ കണ്ടെത്തും.
ഇതെല്ലാം എനിക്ക് പുതിയതാണ്. നേരത്തെ എല്ലാം റിജിഡ് ബോക്സുകളിലായിരുന്നു. സിനിമയുടെ ഷൂട്ട് കഴിഞ്ഞ് വന്നാല്‍ ആരോടും സംസാരിക്കില്ലായിരുന്നു. അത് ആ പാര്‍വതിയ്ക്ക് വര്‍ക്കായി. അവള് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ഇപ്പോള്‍ ഞാന്‍ തിരികെ വന്നതും പാര്‍ട്ടി ചെയ്യും.”