രശ്മിക ദിവസവും 15 തവണയെങ്കിലും ഐ ലവ് യൂ എന്ന് പറയും, എന്നെ മാറ്റിയത് അവളാണ് -വിജയ് ദേവരകൊണ്ട

','

' ); } ?>

ദാമ്പത്യജീവിതത്തിലെ പ്രണയത്തെ കുറിച്ച് മനസ്സ് തുറന്ന് താര ദമ്പതികളായ വിജയദവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവരും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘രണബാലി’യുടെ പ്രമോഷന്റെ ഭാഗമായി ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് താരങ്ങൾ തങ്ങളുടെ പ്രണയജീവിതത്തിലെ കൗതുകകരമായ വിശേഷങ്ങൾ പങ്കുവെച്ചത്.

ബന്ധങ്ങളിൽ ചെറിയ ശ്രമങ്ങളും കരുതലും എപ്പോഴും ഉണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് രശ്മിക മന്ദാന സംസാരിച്ചത്. വിവാഹം കഴിഞ്ഞ് കുറച്ചുനാളുകൾ കഴിയുമ്പോൾ പരസ്പരം ‘ഗുഡ് മോർണിംഗ്’ പറയുകയോ സുഖവിവരങ്ങൾ അന്വേഷിക്കുകയോ പോലുള്ള അടിസ്ഥാനപരമായ കാര്യങ്ങൾ പോലും പങ്കാളികൾക്കിടയിൽ ഒഴിവാക്കപ്പെടാറുണ്ടെന്നും, എന്നാൽ പങ്കാളിക്ക് എല്ലാം അറിയാമെന്ന് കരുതി ഇത്തരം ശ്രദ്ധ ഇല്ലാതാകരുതെന്നും രശ്മിക അഭിപ്രായപ്പെട്ടു. തിരക്കേറിയ ജീവിതത്തിനിടയിലും പ്രിയപ്പെട്ടവർക്കായി ഇത്തരം ലളിതമായ കാര്യങ്ങൾ ചെയ്യുന്നത് തുടരണമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും താരം വ്യക്തമാക്കി.

രശ്മികയുടെ ഈ വാക്കുകളെ ശരിവെച്ചുകൊണ്ട് വിജയ് ദേവരകൊണ്ട രസകരമായ ഒരു കാര്യവും വെളിപ്പെടുത്തി. രശ്മിക ദിവസവും പത്തോ പതിഞ്ചോ തവണയെങ്കിലും തന്നോട് ‘ഐ ലവ് യൂ’ എന്ന് പറയാറുണ്ടെന്നും, താൻ സ്നേഹം തിരികെ പ്രകടിപ്പിക്കുന്നുണ്ടെന്ന് അവൾ എപ്പോഴും ഉറപ്പുവരുത്താറുണ്ടെന്നും വിജയ് പറഞ്ഞു. തിരക്കുകളിൽ പെട്ടുപോകുമ്പോൾ സ്നേഹം ഉള്ളിൽ തോന്നുണ്ടെങ്കിലും അത് പുറത്തുപറയാൻ മറന്നുപോകുന്ന സ്വഭാവം തനിക്കുണ്ടായിരുന്നുവെന്നും, എന്നാൽ തന്നെ ഈ കാര്യത്തിൽ പൂർണ്ണമായി മാറ്റിയെടുത്തത് രശ്മികയാണെന്നും വിജയ് തുറന്നുപറഞ്ഞു. ബന്ധങ്ങളെക്കുറിച്ച് ഏറ്റവും പക്വതയോടെ ചിന്തിക്കുന്ന വ്യക്തിയാണ് രശ്മികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വിജയദശമിയോടനുബന്ധിച്ച് ഒക്ടോബർ 16-ന് തിയേറ്ററുകളിലെത്തുന്ന ‘രണബാലി’ ചരിത്ര പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. 1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവൻ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമർപ്പിച്ചുകൊണ്ടാണ് ഈ ചിത്രം എത്തുന്നത്. സിംഗനമല ബൊബ്ബിലി രണബാലി എന്ന വീരയോദ്ധാവായി വിജയ് ദേവരകൊണ്ട എത്തുമ്പോൾ, ജയമ്മ എന്ന ശക്തമായ കഥാപാത്രമായാണ് രശ്മിക മന്ദാന വേഷമിടുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.

ഫെബ്രുവരി 26-നാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായത്. വിവാഹശേഷം ഇവർ ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രമായ ‘രണബാലി’ (Ranabaali) ഒക്ടോബർ 16-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. 1876-78 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായുള്ള പ്രചാരണത്തിന്റെ തിരക്കിലാണ് ഇരുവരും.

Leave a Reply

Your email address will not be published. Required fields are marked *