
തന്റെ വസ്ത്രധാരണത്തെ പരിഹസിച്ചയാൾക്ക് ചുട്ട മറുപടിയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അപർണ തോമസ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോയ്ക്ക് താഴെ അപകീർത്തികരമായ കമന്റുമായി എത്തിയ വ്യക്തിക്കാണ് അപർണയുടെ വായടപ്പിക്കുന്ന പ്രതികരണം. അപർണ നൽകിയ ഈ മറുപടി നിലവിൽ സൈബറിടങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്.
‘ഇതിലും ഭേദം ഒന്നും ഇടാതെ നടക്കുന്നതായിരുന്നു’ എന്നായിരുന്നു താരത്തിന്റെ വസ്ത്രധാരണത്തെ അധിക്ഷേപിച്ചുകൊണ്ട് ഒരാൾ വീഡിയോയ്ക്ക് താഴെ കുറിച്ചത്. എന്നാൽ ഈ പരിഹാസത്തിന് ‘അടുത്ത തവണയാകട്ടെ’ എന്ന് മാത്രമായിരുന്നു അപർണയുടെ മറുപടി. മുൻപും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തനിക്കെതിരെ എത്തുന്ന ബോഡി ഷെയ്മിങ്, അധിക്ഷേപ കമന്റുകൾക്കെതിരെ കടുത്ത നിലപാടുകളുമായി അപർണ രംഗത്തെത്തിയിട്ടുണ്ട്.
നടനും അവതാരകനുമായ ജീവയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുന്നു എന്ന് അടുത്തിടെ അപർണ ആരാധകരെ അറിയിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് പിന്നാലെ സൈബർ ഇടങ്ങളിൽ വലിയ തരത്തിലുള്ള ചർച്ചകളും സൈബർ ആക്രമണങ്ങളും നടന്നിരുന്നു.