“ഇതിലൊരു തെറ്റുമില്ലെന്ന് മനസ്സിലാക്കി തന്നതിന് നന്ദി, നമുക്കിനിയും ഒരുപാട് സമയമുണ്ട്”; ദിയ കൃഷ്ണ

','

' ); } ?>

പ്രസവാനന്തര ശാരീരിക മാറ്റങ്ങളെക്കുറിച്ചുള്ള അനാവശ്യമായ സൗന്ദര്യ സങ്കൽപ്പങ്ങളെയും ബോഡി ഷെയ്മിംഗിനെയും ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ. അംബാനി കുടുംബത്തിന്റെ ഗണേശോത്സവ ആഘോഷങ്ങളിൽ പങ്കെടുത്ത ബോളിവുഡ് താരം കത്രീന കൈഫിന്റെ പുതിയ ചിത്രം പങ്കുവെച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പിലാണ് ദിയ പ്രസവാനന്തര ശരീരത്തോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ ശക്തമായി വിമർശിച്ചത്.

‘‘പ്രസവിച്ചതിന് ശേഷം ആ ലുക്കിൽ തന്നെ കാണപ്പെടുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് മനസ്സിലാക്കി തന്നതിന് നന്ദി കത്രീന. പഴയ രൂപത്തിലേക്ക് തിരികെ വരാൻ നമുക്കിനിയും ഒരുപാട് സമയമുണ്ട്. ഇപ്പോൾ നമ്മുടെ കുഞ്ഞിനാണ് പ്രഥമ പരിഗണന,’’ എന്നാണ് കത്രീനയുടെ ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ട് ദിയ കുറിച്ചത്. പ്രസവാനന്തരം തടി കുറയ്ക്കാനും പഴയ രൂപത്തിലേക്ക് പെട്ടെന്ന് തിരിച്ചെത്താനും സ്ത്രീകൾ നേരിടുന്ന മാനസിക സമ്മർദ്ദങ്ങളിലേക്കാണ് ഈ വാക്കുകൾ വിരൽ ചൂണ്ടുന്നത്.

മുംബൈയിലെ ആന്റീലിയയിൽ നടന്ന ഗണേശോത്സവ ചടങ്ങിൽ ഭർത്താവ് വിക്കി കൗശലിനൊപ്പമാണ് കത്രീന കൈഫ് എത്തിയത്. പ്രസവശേഷം അപൂർവമായി മാത്രം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന നടിയുടെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ, ചില സോഷ്യൽ മീഡിയ പ്രൊഫൈലുകൾ നടിയുടെ ശരീരഭാരത്തെയും രൂപത്തെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. വലിയ തോതിലുള്ള ഈ സൈബർ അധിക്ഷേപങ്ങൾക്കെതിരെയാണ് ദിയ കൃഷ്ണയെപ്പോലുള്ള പ്രമുഖർ ഇപ്പോൾ ശക്തമായ അമർഷവുമായി രംഗത്തെത്തിയിരിക്കുന്നത്.

പ്രസവശേഷം സ്വന്തം ശരീരത്തെ അതേപടി സ്വീകരിക്കാനും കുഞ്ഞിന്റെ പരിചരണത്തിന് മുൻഗണന നൽകാനും തയ്യാറായ കത്രീനയുടെ നിലപാട് അഭിനന്ദനാർഹമാണെന്ന് ഒട്ടനവധി പേർ അഭിപ്രായപ്പെടുന്നു. പ്രസവാനന്തരം ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങൾ തികച്ചും സ്വാഭാവികമാണെന്നും, അതിൽ സ്ത്രീകൾ അപകർഷതാബോധം തോന്നേണ്ടതില്ലെന്നുമുള്ള ശക്തമായ സന്ദേശമാണ് ദിയയുടെ ഈ പ്രതികരണം സമൂഹത്തിന് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *