“പത്ത് വർഷത്തെ പ്രണയമാണെന്ന് ഞാനും ഇപ്പോഴാണ് അറിയുന്നത്”; കൃഷ്ണ കുമാർ

','

' ); } ?>

അഹാന കൃഷ്ണയുടെയും നിമിഷ് രവിയുടെയും വിവാഹം വലിയ സന്തോഷത്തോടെയാണ് നടത്തിയത് എന്നും, വിവാഹചെലവുകൾ ചുരുക്കി ആ തുക മക്കളുടെ ഭാവിയിലേക്കായി മാറ്റിവെക്കുകയാണ് വേണ്ടതെന്നും നടി അഹാനയുടെ അച്ഛൻ കൃഷ്ണകുമാർ. പത്ത് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായതെന്നും, ആ വിവരം അവർ പറഞ്ഞപ്പോഴാണ് താൻ അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

വളരെ ലളിതമായി നടത്തിയ വിവാഹത്തിൽ രാഷ്ട്രീയത്തിന് അതീതമായി ദീർഘകാലത്തെ സൗഹൃദമുള്ളവരാണ് പങ്കെടുത്തത്. മക്കളുടെ വിവാഹകാര്യങ്ങളും വെഡ്ഡിങ് പ്ലാനുകളും പൂർണ്ണമായും അവർ തന്നെയാണ് തീരുമാനിച്ചത്. മക്കൾക്ക് തങ്ങൾക്കിഷ്ടമുള്ളവരെ തിരഞ്ഞെടുക്കാനും വിവാഹം കഴിക്കാനുമുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും കൃഷ്ണകുമാർ കൂട്ടേചർത്തു.

നിമിഷിന്റെ അച്ഛനും പഴയകാല സിനിമാ നിർമാതാവുമായ രവിയെ കഴിഞ്ഞ 33 വർഷമായി തനിക്ക് അറിയാമെന്നും, എന്നാൽ നിമിഷാണ് അദ്ദേഹത്തിന്റെ മകനെന്ന് പിന്നീടാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മക്കളുടെ ജീവിതത്തിൽ സ്വാതന്ത്ര്യം അവരുടെ കയ്യിലാണെന്നും, മാതാപിതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സ്വന്തം കാലിൽ നിൽക്കുന്ന മക്കളുടെ സന്തോഷത്തിൽ താനൊരു അനുഗ്രഹീതനായ അച്ഛനാണെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.

കൃഷ്ണകുമാറിന്റെ വാക്കുക ;

“എപ്പോഴും സന്തോഷം, പ്രത്യേകിച്ച് കല്യാണം ആയതുകൊണ്ടല്ല. എന്നും സന്തോഷമേ ഉള്ളൂ. പത്ത് വർഷത്തെ പ്രണയമാണെന്ന് അവരിപ്പോൾ പറഞ്ഞപ്പോഴാണ് ഞാൻ അറി‍ഞ്ഞത്. പ്രണയമൊന്നും എല്ലാവരും എല്ലാവരുടെയുമടുത്ത് പറയത്തില്ലല്ലോ. സന്തോഷമേ ഉള്ളൂ. അവർ കല്യാണം കഴിച്ചു. അവർ സുഖമായി ജീവിക്കട്ടെ. ഞങ്ങളൊക്കെ തന്നെയാണ് അതിഥികൾ.

നിങ്ങളുടെ കയ്യിൽ ഒരു വിഡിയോ വന്നു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ നിങ്ങളത് പോസ്റ്റ് ചെയ്യും. എന്ത് ഇടണമെന്ന് നിങ്ങൾ നോക്കും. മറ്റു സംഭവങ്ങളൊക്കെ നടക്കുന്നുണ്ടോ എന്ന് നമ്മളും നോക്കും. അതുകൊണ്ടാണ് ഒന്നും പുറത്തുവിടാതിരുന്നത്. എന്നും എല്ലാവിധ സഹകരണവും ഞങ്ങൾക്ക് തരുക. വളരെ കുറച്ചു പേരെ നമ്മൾ വിളിച്ചൊള്ളൂ. വിളിച്ചവരെല്ലം വന്നു. അതിൽ വലിയ സന്തോഷം.

ഇവരൊക്കെ രാഷ്ട്രീയത്തിനപ്പുറം നമ്മളുമായി വളരെക്കാലമായി സൗഹൃദമുള്ള ബന്ധമുള്ളവരാണ് വന്നവരൊക്കെ. വളരെ ചെറിയ കല്യാണമായിരുന്നു. കല്യാണങ്ങളൊക്കെ ചെറുതാക്കുന്നതാണ് നല്ലത്. ചെലവ് ചുരുക്കണം. കല്യാണം കഴിക്കുമ്പോൾ ചെറിയ കല്യാണം കഴിക്കുക. മാതാപിതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ആ പൈസ സ്വരൂപിച്ചതൊക്കെ തുടർന്നുള്ള ജീവിതത്തിനായി ഉപയോ​ഗിക്കുക.

പോകുന്ന വഴിക്ക് ആർ‌ക്കെങ്കിലും കുറച്ച് കൊടുക്കുക കൂടി ചെയ്തേക്കുക. സൂക്ഷിച്ച് വയ്ക്കാൻ എന്റെ കയ്യിൽ പൈസ ഒന്നുമില്ലന്നേ. പിള്ളേര് ഉണ്ടാക്കിയ പൈസ അവർ ചെലവാക്കുന്നു, അത്രയേ ഉള്ളൂ. വെഡ്ഡിങ് പ്ലാനുകളൊക്കെ അവൾ തന്നെ തീരുമാനിച്ചു, അവൾ തന്നെ ചെയ്തു. വ്യക്തമായ കാര്യങ്ങളൊന്നും എനിക്കറിയില്ല. ഞാനൊരു അനു​ഗ്രഹീതനായ അച്ഛനാണ്. ശക്തരായ നാല് സ്ത്രീകളാണ് എന്റെ മക്കൾ.

രാവിലെ മുതൽ രാത്രി വരെ അവർ ജോലി ചെയ്യുന്നു. ദൈവം അവർക്കെ എല്ലാം കൊടുക്കുന്നു. അവരുണ്ടാക്കിയ പണത്തിൽ നിന്ന് അവർ കല്യാണം നടത്തുന്നു. അച്ഛൻ വരുന്നു, പങ്കെടുക്കുന്നു, പോകുന്നു. നമ്മുടെ മക്കൾക്ക് ആരെ വേണമെങ്കിലും ഇഷ്ടപ്പെടാം, ആരെ വേണമെങ്കിലും കല്യാണം കഴിക്കാം. നമ്മുടെ അടുത്ത് മക്കൾക്ക് എന്ത് വേണമെങ്കിലും പറയാം.

സ്വാതന്ത്ര്യം നമ്മുടെ കയ്യിലല്ല, അവരുടെ കയ്യിലാണ്. ഞാൻ എന്റെ ഇഷ്ടത്തിന് ജീവിച്ച ഒരാളാണ്. അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കണം. അപ്പോഴേ എനിക്കും അവർക്കും സന്തോഷമായിട്ടും സമാധാനമായിട്ടും കഴിയാൻ പറ്റൂ. ഞങ്ങളിങ്ങനെ കല്യാണം കഴിക്കാൻ പോകുകയാണെന്ന് പറഞ്ഞു എന്നോട്. നിമിഷിന്റെ അച്ഛൻ രവി പഴയ സിനിമാ നിർമാതാവാണ്. രവിയെ എനിക്ക് 33 വർഷമായിട്ട് അറിയാം. രവിയുടെ മോനാണ് നിമിഷ് എന്നൊക്കെ ഞാൻ പിന്നീടാണ് അറിയുന്നത്. കല്യാണത്തിന്റെ തീയതി അടക്കമുള്ള കാര്യങ്ങൾ വരെ അവർക്ക് വിട്ടു കൊടുത്തു. ഇനിയുള്ള പിള്ളേർക്കും അവർക്ക് ഇഷ്ടമുള്ള തീയതിയിൽ കല്യാണം കഴിക്കാം”.