
സ്നേഹപൂർവ്വം ശ്യാമ, മാംഗല്യം തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ശ്രീ ശേഷിക. മാംഗല്യം ഇപ്പോൾ 1000 എപ്പിസോഡുകൾ പിന്നിട്ടിരിക്കുമാകയാണ്, ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്ക കാലത്ത് തനിക്ക് നേരിട്ട സങ്കടകരമായ കാര്യങ്ങൾ തുറന്നു പറയുകായാണ് ശ്രീ ശേഷിക. സീരിയലൊന്നും തന്നെ കൊണ്ട് പറ്റുന്ന പണിയല്ലെന്നും, വല്ല ജൂനിയർ ആര്ടിസ്റ്റോക്കെയായിട്ട് നോക്കുന്നതാണ് നല്ലതെന്നുമൊക്കെ ഏറ്റവും അടുത്ത സുഹൃത്ത് തന്നെ പരിഹസിച്ചിട്ടുണ്ടെന്നും, 18 ദിവസത്തോളം ഷൂട്ട് ചെയ്ത തന്റെ ഭാഗങ്ങൾ ടെലികാസ്റ്റ് ചെയ്യാതെ ഇരുന്ന അവസ്ഥകളുണ്ടായിട്ടുണ്ടെന്നും ശ്രീശേഷിക പറഞ്ഞു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ
ശ്രീശേഷികയുടെ വാക്കുകൾ;
ഒരു നാല് ചുവരുകൾക്കുള്ളിൽ നിന്ന് ആരും കാണാതെ റീൽസ് എടുത്തുകൊണ്ടിരുന്ന ആളാണ് ഞാൻ. ആ എന്നെ ഇന്ന് ആളുകൾ കാണുമ്പോൾ ആരതി വർമ്മയല്ലേ എന്ന് ചോദിച്ചു വരുമ്പോൾ സത്യം പറഞ്ഞാൽ അതൊരു വല്ലാത്ത ഫീലാണ്. തുടക്കം എന്ന ഷോർട്ട് ഫിലിമാണ് ഞാൻ ആദ്യം ചെയ്യുന്നത്. പേരുപോലെ തന്നെ അതെന്റെ മികച്ച തുടക്കമായിരുന്നു. കാരണം ഞാൻ എക്സ്പീരിയൻസിനായി തുടക്കത്തെ കുറിച്ച് പറയുമ്പോൾ “ആ അത് ഞങ്ങൾ കണ്ടിട്ടുണ്ട്” എന്നാണ് അവര് പറയുക. അതൊരു സന്തോഷമാണ്.
പിന്നെ ഈ ഒരു യാത്ര എന്ന് പറയുമ്പോൾ അത് സന്തോഷങ്ങളുടെ മാത്രമല്ല, ദുഃഖങ്ങളുടെ കൂടെയാണ്. എന്ന് വെച്ചാൽ ഒരുപാട് വേദനകളുടെ ബാക്കിയാണ് ഇപ്പോഴുള്ള ഈ സന്തോഷം എന്ന് വേണമെങ്കിൽ പറയാം. “സീരിയലൊന്നും എന്നെ കൊണ്ട് പറ്റുന്ന പണിയല്ല, നീ വല്ല ജൂനിയർ ആർട്ടിസ്റ്റൊക്കെ ആയിട്ട് നോക്കിക്കോ, അതൊക്കെയാണ് നിനക്ക് ചേരുക. എന്ന് പറഞ്ഞ ആൾക്കാരുണ്ട്, എന്റെ സുഹൃത്ത് തന്നെയാണ് അങ്ങനെ പറഞ്ഞതും. അന്നെനിക്ക് നല്ല വിഷമമുണ്ടായിരുന്നു. പക്ഷെ പിന്നീട് ഞാൻ സീരിയലിൽ ഒകെ കേറി കഴിഞ്ഞപ്പോൾ അയാളെന്നെ വിളിച്ചു. എന്നോട് പറഞ്ഞു. “അമ്മു നീ ഇത്രയും നന്നായി ചെയ്യുമെന്നും, ഇത്ര ഉയരത്തിലൊക്കെ എത്തുമെന്നും ഞാൻ ജന്മത്തിൽ കരുതിയില്ല” എന്നുമൊക്കെ. അതൊരു വല്ലാത്ത ട്വിസ്റ്റ് ആയി പോയി.
അതുപോലെ ഞാനൊരു 18 ദിവസത്തോളം ഷൂട്ട് ചെയ്ത വർക്ക് ടെലികാസ്റ്റ് ചെയ്യാതെ പോയ അവസ്ഥകളൊക്കെ ഉണ്ടായിട്ടുണ്ട്. നമ്മൾ കഷ്ടപ്പെട്ട് ചെയ്തിട്ട്, നമ്മളെ മാറ്റി മറ്റൊരാളെ ഫിക്സ് ചെയ്ത അവസ്ഥയൊക്കെ സങ്കടമായിരുന്നു. പട്ടി കരയുന്ന പോലെ ഞാനിരുന്ന് കരഞ്ഞിട്ടുണ്ട്. പക്ഷെ ഇന്നിപ്പോൾ ഞാൻ ഇരിക്കുന്നത് 1000 എപ്പിസോഡ് പിന്നിട്ട ഒരു സീരിയലിന്റെ ഭാഗമായിട്ടുള്ള വ്യക്തി എന്ന നിലയിലാണ്. അതൊരു അഭിമാനവും സന്തോഷവുമാണ്.