നിവിൻ പോളി ചിത്രത്തിന്റെ ലൊക്കേഷനിൽ അപകടം: അണിയറപ്രവർത്തകൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

','

' ); } ?>

നിവിൻ പോളി നായകനാകുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ അപകടത്തിൽ അണിയറപ്രവർത്തകൻ മരിച്ചു. തൃശ്ശൂർ സ്വദേശിയായ വിഷ്ണുവാണ് ലൈറ്റിങ് ജോലികൾക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ചത്. ആലുവ എടയാറിലെ ചിത്രീകരണ സ്ഥലത്തുവെച്ചായിരുന്നു അപകടം.

എടയാറിലെ ലൊക്കേഷനിൽ ചിത്രീകരണത്തിന്റെ ആദ്യ ദിനത്തിൽ ലൈറ്റിങ് സജ്ജീകരണങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് വിഷ്ണുവിന് ഷോക്കേറ്റത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

നാഷിദ് ഫാമി സംവിധാനം ചെയ്യുന്ന, പേരിടാത്ത ചിത്രത്തിന്റെ സെറ്റിലാണ് ദുരന്തമുണ്ടായത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി, ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.