“ടോക്സിക് ഒരു റോളർ- കോസ്റ്റർ റൈഡ് പോലെയാണ്”; യാഷ്

','

' ); } ?>

വൻ ആക്ഷൻ രംഗങ്ങൾക്കൊപ്പം ശക്തമായ വൈകാരികതയും സമ്മാനിച്ചുകൊണ്ട് ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ പ്രേക്ഷകരെ അമ്പരപ്പിക്കുമെന്ന് നടൻ യഷ്. സാൻ ഡിയാഗോ കോമിക്-കോൺ ഫെസ്റ്റിവലിൽ സംസാരിക്കവെയാണ് താരം ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചത്. ഓഗസ്റ്റ് 26-ന് തിയറ്ററുകളിലെത്തുന്ന ചിത്രം ഒരു റോളർ-കോസ്റ്റർ റൈഡ് പോലെ വൈൽഡും ആഴത്തിലുള്ളതുമായ അനുഭവമായിരിക്കുമെന്നും, തിയറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകർ ‘ഇതെന്തായിരുന്നു’ എന്ന് അത്ഭുതപ്പെടുമെന്നും യഷ് പറഞ്ഞു.

“ഇതൊരു റോളർ- കോസ്റ്റർ റൈഡ് പോലെയാണ്. വൈൽഡും അൺഅപ്പോളജറ്റിക്കുമാണ്. അതേസമയം, ആഴത്തിലുള്ള ഒരു സിനിമ കൂടിയാണിത്. പുറമേ കാണുമ്പോൾ ഒരു ബിഗ്- സ്കെയിൽ സിനിമ മാത്രമായി തോന്നുമെങ്കിലും, അതിന്റെ ഉള്ളിൽ ശക്തമായ വികാരങ്ങളുണ്ട്. തിയറ്ററിലേക്ക് എത്തുന്ന ഓരോരുത്തരും സിനിമ കഴിഞ്ഞിറങ്ങുമ്പോൾ അമ്പരന്ന് പോകും. ‘ഇതെന്തായിരുന്നു!’ എന്നാകും അവരുടെ പ്രതികരണം. ആക്ഷൻ ചിത്രങ്ങളോടുള്ള തന്റെ ഇഷ്ടവും യഷ് പങ്കുവെച്ചു. ലോകോത്തര നിലവാരത്തിലുള്ള ആക്ഷൻ രംഗങ്ങൾ ചിത്രത്തിലെത്തിക്കാൻ ഹോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫറായ ജെ ജെ പെറിയുടെ സംഭാവനയും.” യാഷ് പറഞ്ഞു.

യഷ്, നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’. യഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച ചിത്രത്തിന്റെ സംവിധാനം ഗീതു മോഹൻദാസാണ്.

കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിലാണ് റിലീസിനെത്തുന്നത്. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.