“അഭിനയം നിർത്തിയാൽ പിന്നെ സിഎം ആയേ പറ്റൂ”; അജു വർഗീസിന്റെ ട്രോളുകൾക്ക് മറുപടിയുമായി ധ്യാൻ

','

' ); } ?>

മുഖ്യമന്ത്രി ആകണമെന്ന തന്റെ തമാശരൂപേണയുള്ള പ്രസ്താവനയുമായി ബന്ധപ്പെട്ട് നടൻ അജു വർഗീസ് നടത്തിയ പ്രതികരണങ്ങൾക്ക് മറുപടിയുമായി നടൻ ധ്യാൻ ശ്രീനിവാസൻ. അജു പറയുന്നത് കാര്യമായി എടുത്താൽ താൻ കുത്തുപാളയെടുത്ത് പോകുമെന്നും, ഇരുവരും തമ്മിലുള്ള സൗഹൃദത്തിൽ ഇത്തരം ട്രോളുകളും കളിയാക്കലുകളും പതിവാണെന്നും ധ്യാൻ പറഞ്ഞു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ കാര്യങ്ങൾ വ്യക്തമാക്കിയത്.

“അജു പറയുന്നതൊക്കെ ഞാൻ കാര്യമായിട്ട് എടുക്കാൻ നിന്ന് കഴിഞ്ഞാൽ, ഞാൻ കുത്തുപാള എടുത്തു പോകും. സത്യം പറഞ്ഞാൽ മനുഷ്യനിപ്പോൾ പല പല ആ​ഗ്രഹങ്ങളുണ്ടാകും. ചിലപ്പോൾ മുഖ്യമന്ത്രിയാകണമെന്ന് തോന്നും. നമ്മുടെ മനസിൽ ആണല്ലോ ഇതൊക്കെ. നമ്മുടെ ആ​ഗ്രഹങ്ങളൊന്നും പുറത്തുപോയി നമ്മൾ പറയില്ലല്ലോ. പക്ഷേ ഞാൻ പുറത്തുപോയി പറയും

സിനിമയിലുള്ള ഒരാൾ നമ്മുടെ അടുത്ത സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി വരുന്നു. നമ്മുടെ കൂട്ടത്തിലൊരാൾ മുഖ്യമന്ത്രിയാവുകയാണ്. അതിന്റെ ഭയങ്കര കൗതുകം നമുക്കുണ്ട്. അദ്ദേഹം മുഖ്യമന്ത്രിയായി. അപ്പോൾ അജു നോക്കിയപ്പോൾ ഇവിടെ ഒരുത്തനെ മുഖ്യമന്ത്രിയാക്കണമല്ലോ. അജു കിങ് മേക്കർ ആണ്. പുള്ളിക്ക് ആകണ്ട. പുള്ളിക്ക് ഒന്നും ആകണ്ട.

പുള്ളിക്ക് ആരെയെങ്കിലും ആക്കണം. അതാണ് മെയിൻ. പുള്ളിക്ക് അതിന്റെ പുറകിൽ നിന്നാൽ മതി. പറഞ്ഞാ കേൾക്കുന്ന ഒരുത്തൻ വേണം, നമ്മുടെ ഒരു കമ്പനിയും വേണം സിഎം ആകാൻ. ഞാൻ മുൻപ് തന്നെ തീരുമാനമെടുത്തിട്ട് ഇരിക്കുവാണ് സിഎം ആകാൻ. വിജയ് സിഎം ആയ സ്ഥിതിക്ക് നമ്മളും ഇവിടെ സിഎം ആകും. നമുക്ക് ക്വാളിഫിക്കേഷന് കുറവൊന്നുമില്ലല്ലോ.

അഭിനയം നിർത്തിക്കഴിഞ്ഞാൽ എനിക്ക് വേറെ വഴിയില്ല, സിഎം ആയേ പറ്റൂ. പിന്നെ എനിക്ക് സിഎം എങ്കിൽ സിഎം എന്ന് പറഞ്ഞ് പോകേണ്ടി വരും. നേരത്തെ പറഞ്ഞ പോലെ അത്യാവശ്യം അറിവുണ്ടാകണം. ഇവിടുത്തെ രാഷ്ട്രീയ അവസ്ഥയെക്കുറിച്ച് അറിവുണ്ടാകണം. നമ്മുടെ തന്നെ കൂട്ടത്തിലുള്ള രമേഷ് പിഷാരടി ഇന്ന് പാലക്കാടിന്റെ എംഎൽഎ അല്ലേ.

നമ്മളെ സംബന്ധിച്ചിടത്തോളം അത് വലിയ അഭിമാനമല്ലേ. അദ്ദേഹം നമ്മുടെ കൂടെ സിനിമ ചെയ്തിട്ടുണ്ട്, നന്നായി സംസാരിക്കും, രാഷ്ട്രീയത്തെക്കുറിച്ച് അത്യാവശ്യം ധാരണയുള്ളയാളാണ്, നന്നായി വായിക്കും, പിന്നെ ആൾക്കാരെ കയ്യിലെടുക്കാനുള്ള കഴിവ് കുറച്ചു വേണം, ഇതിനേക്കാളൊക്കെ അപ്പുറത്ത് നല്ല മനസും ഉണ്ടാകണം.

പക്ഷപാതപരമല്ലാതെ, കാര്യങ്ങൾ ചെയ്തു കൊടുക്കാൻ കറക്ട് സമയത്ത് തീരുമാനമെടുക്കാനും അത് പ്രാവർത്തികമാക്കാനുമുള്ള കഴിവ് ഉണ്ടാകണം. ഇത്തരം കാര്യങ്ങളൊക്കെ സിനിമ നമ്മളെ കുറേ പഠിപ്പിക്കും. വിജയ് സിഎം ആയപ്പോൾ അവിടെയുള്ള ഒരു യൂട്യൂബറെ മന്ത്രിയാക്കി. മന്ത്രിയാണ് അദ്ദേഹം.

നമ്മൾ മക്കളിലേക്ക് ഇറങ്ങുമ്പോഴാണ് നമ്മൾ ജനകീയനാകുന്നത്. വിജയ്‌യുടെ രാഷ്ട്രീയത്തിൽ വിജയ് പറയുന്ന പ്രധാന കാര്യമെന്താണ് ?. എനിക്ക് നിങ്ങളുടെ പണം വേണ്ട. ഈ രാജ്യം നശിക്കാനുള്ള ഏറ്റവും വലിയ രണ്ട് കാര്യങ്ങൾ. ഒന്ന് അഴിമതി, രണ്ട് മിസ് മാനേജ്മെന്റുമാണ്. എനിക്ക് പൈസ വേണ്ട. കൈക്കൂലി ചോദിക്കുന്നവരോട് എന്റെ പേര് പറയൂ. ഇതാണ് ആളുകൾ സ്വീകരിച്ചത്.

വിജയ്ക്ക് രാഷ്ട്രീയത്തിലിറങ്ങിയിട്ട് പൈസ ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നുള്ള കാര്യം ജനങ്ങൾക്കറിയാം. പുതിയ വോട്ടേഴ്സ് വരുകയാണ്. ഒരു തലമുറ മാറ്റം എന്നെങ്കിലും സംഭവിക്കണമെന്ന് ആ​ഗ്രഹിക്കുന്നവർ ഞങ്ങളേ ആക്കൂ”. – ധ്യാൻ പറഞ്ഞു.

അടുത്തിടെ ധ്യാൻ ശ്രീനിവാസന്റെ സിഎം പരാമർശം വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെ നടൻ അജു വർ​ഗീസും മറുപടിയുമായെത്തിയിരുന്നു. ‘ഒരു കാര്യം എനിക്ക് മനസിലായി, ഇനി തമിഴ്നാട്ടിലോട്ട് കേറാൻ പറ്റൂല. അതുകൊണ്ട് എന്റെ പൊന്ന് സിഎം വിജയ് സാർ, എൻ നൻപന്ക്ക് പൈത്ത്യം. അതുകൊണ്ട് എനിക്കൊന്നും ചെയ്യാൻ പറ്റില്ല. നിങ്ങളെന്നോട് ക്ഷമിക്കണം’ എന്നായിരുന്നു അജു പറഞ്ഞത്.