
ജെന്‍സി തലമുറയെ ഓര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്ന് നടി ജ്യോതിക. തങ്ങളിലെ ഭയം ഇല്ലാതാക്കിയതിന് യുവതലമുറയോട് നന്ദി പറയുന്നതായും, ധര്‍മേന്ദ്ര പ്രധാന്‍ സ്ഥാനമൊഴിയണമെന്നും ജ്യോതിക പറഞ്ഞു. മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തമായി വിദ്യാര്‍ത്ഥി സമരത്തിന് പരസ്യ പിന്തുണയാണ് താരം നൽകിയിരിക്കുന്നത്.
”ധര്‍മേന്ദ്ര പ്രധാന്‍ സ്ഥാനമൊഴിയുക. രാജിവെക്കുക. ഞാന്‍ വിദ്യാര്‍ത്ഥികള്‍ക്കും നമ്മുടെ രാജ്യത്തിന്റെ ഭാവിയ്ക്കുമൊപ്പമാണ്. ഞാന്‍ ഉത്തരവാദിത്തത്തിനൊപ്പം നില്‍ക്കുന്നു. ഞാന്‍ ജനാധിപത്യ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നു. ഞാന്‍ വിദ്യാഭ്യാസ പരിഷ്‌കരണത്തിനൊപ്പം നില്‍ക്കുന്നു.” ജ്യോതിക കുറിച്ചു.
”സോനം വാങ്ചുക്, അഭിജീത് ദീപ്‌കെ, സൗദരവ് ദാസ്, അമ്മമാരെന്ന നിലയില്‍ ഞങ്ങളുടെ മക്കളെ നിങ്ങളെപ്പോലെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നു. മറയില്ലാതെ സംസാരിക്കുന്ന ജെന്‍സികളെയോര്‍ത്ത് അഭിമാനിക്കുന്നു. നമ്മളൊരുമിച്ചാണ് ഇന്ത്യയെന്ന് നിങ്ങള്‍ തെളിയിച്ചു. സമ്മര്‍ദ്ധത്തെ തകര്‍ത്തുകളഞ്ഞതിന് നന്ദി. ഞങ്ങളെ ഭയരഹിതരാക്കിയതിന് നന്ദി.” ജ്യോതിക കൂട്ടിച്ചേർത്തു.
സിനിമാ ലോകത്ത് നിന്നടക്കം വലിയ പിന്തുണയാണ് വിദ്യാര്‍ത്ഥി സമരത്തിന് ലഭിക്കുന്നത്. മമ്മൂട്ടി, മഞ്ജു വാര്യര്‍, ടൊവിന തോമസ്, പാര്‍വതി തിരുവോത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍, നസ്ലന്‍, കുഞ്ചാക്കോ ബോബന്‍,നിഖില വിമല്‍ തുടങ്ങിയ താരങ്ങള്‍ പിന്തുണയുമായെത്തി. ബോളിവുഡിലേയും തമിഴിലേയും മലയാളത്തിലേയും നിരവധി താരങ്ങള്‍ സമരത്തിന് പിന്തുണുമായി തെരുവിലിറങ്ങിയിരുന്നു.