“ആരും പറയാൻ മടിക്കുന്ന ഹീന കഥകൾ, ഒരു പാവം പെൺകുട്ടിയുടെ ആത്മാഭിമാനത്തെയാണ് ലക്ഷ്‌മിപ്രിയ പിച്ചിച്ചീന്തിയത്”; ലക്ഷ്മിപ്രിയക്കെതിരെ ആലപ്പി അഷ്‌റഫ്

','

' ); } ?>

നടി അൻസിബ ഹസ്സനെതിരെ സഹപ്രവർത്തകയായ ലക്ഷ്‌മിപ്രിയ ഉന്നയിച്ച അവിഹിത ആരോപണങ്ങൾ തീർത്തും അടിസ്‌ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് സംവിധായകൻ ആലപ്പി അഷറഫ്. ലോകത്ത് ഇന്നുവരെ ആരും പറയാൻ മടിക്കുന്ന തരത്തിലുള്ള ഹീനമായ കഥകൾ പടച്ചുവിട്ട്, സ്വന്തം അധ്വാനം കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കുന്ന ഒരു പാവം പെൺകുട്ടിയുടെ ആത്മാഭിമാനത്തെയാണ് ലക്ഷ്‌മിപ്രിയ പിച്ചിച്ചീന്തിയതെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം പ്രവർത്തികൾ ചെയ്തതിന് ലക്ഷ്മിപ്രിയക്ക് നിയമപരമായും ജനമധ്യത്തിലും കടുത്ത വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയ സംവിധായകൻ, മാനനഷ്ടത്തിന് ലക്ഷ്മിപ്രിയക്കെതിരെ കോടതിയെ സമീപിക്കേണ്ടത് യഥാർത്ഥത്തിൽ അൻസിബയാണെന്നും വ്യക്‌തമാക്കി. ഇതിനായി എത്ര കോടി രൂപയാണ് നഷ്ടപരിഹാരം ചോദിക്കേണ്ടതെന്ന് ലക്ഷ്‌മിപ്രിയക്ക് തന്നെ തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മിപ്രിയയുടെ നിലപാടുകളിലെ വൈരുധ്യങ്ങളും പ്രവചനാതീതമായ സ്വഭാവരീതികളും തുറന്നുകാട്ടി ആലപ്പി അഷറഫ് രംഗത്തെത്തിയത്. ‘പുലി പതുങ്ങിയത് വെറുതെയായിരുന്നില്ല, അവിഹിത കഥകൾ മെനഞ്ഞെടുക്കാൻ ആയിരുന്നു’ എന്ന് ഇപ്പോഴാണ് ജനങ്ങൾക്ക് ബോധ്യമായതെന്ന് ലക്ഷ്മിപ്രിയയുടെ തന്നെ മുൻകാല വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പരിഹസിച്ചു.

ലക്ഷ്‌മിപ്രിയയുടെ പെട്ടെന്നുള്ള ഭാവമാറ്റങ്ങൾ വ്യക്തമാക്കാൻ ‘അമ്മ’ സംഘടനയുടെ ഓഫിസിൽ നടന്ന ഒരു പുതിയ സംഭവവും സംവിധായകൻ വെളിപ്പെടുത്തി. മുൻപ് നടി നീനാ കുറുപ്പിനെതിരെ ‘പുഴുത്തുചാകും’ എന്ന് തുടങ്ങി അങ്ങേയറ്റം അസഭ്യവർഷം ചൊരിഞ്ഞ ലക്ഷ്‌മിപ്രിയയുടെ വോയ്‌സ് ക്ലിപ്പ് മലയാളി പ്രേക്ഷകർ കേട്ടതാണ്. എന്നാൽ, ‘അമ്മ’യുടെ ജനറൽ ബോഡി കഴിഞ്ഞതിൻ്റെ പിറ്റേന്ന് സംഘടനയുടെ ഓഫിസിൽ വച്ച് നീനാ കുറുപ്പിനെ കണ്ടപ്പോൾ ലക്ഷ്‌മിപ്രിയ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് മുത്തം നൽകുകയും കരയുകയുമായിരുന്നു. ലക്ഷ്‌മിപ്രിയയുടെ ഈ അപ്രതീക്ഷിത പെരുമാറ്റത്തിൽ നീനാ കുറുപ്പ് പോലും സ്‌തംഭിച്ചുപോയതായി ആലപ്പി അഷറഫ് വ്യക്തമാക്കി.

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ;

“അമ്പ് വില്ലിൽ നിന്നും വാക്ക് നാവിൽ നിന്നും ജീവൻ ശരീരത്തിൽ നിന്നും പോയാൽ പിന്നെ ഒരിക്കലും തിരിച്ചുപിടിക്കാൻ പറ്റില്ല. കോപവും കൊടുങ്കാറ്റും ഒക്കെ ഒരുപോലെയാണ് പലപ്പോഴും അത് ശമിച്ചതിനു ശേഷം മാത്രമായിരിക്കും എത്ര വലിയ നാശമാണ് വിതച്ചതെന്ന് മനസ്സിലാകുക. ലക്ഷ്മിപ്രിയയുടെ പുതിയ കഥയും തിരക്കഥയും റിലീസ് ചെയ്‌തതിനു ശേഷം ഉണ്ടായ സംഭവവികാസങ്ങളുടെ നേർക്കാഴ്ച്‌ചയിലേക്ക് നമുക്കൊന്ന് കടന്നു ചെല്ലാം. നാലു മാസങ്ങൾക്കു മുൻപ് അമ്മയിലെ ഒരു അംഗത്തിൽ നിന്നും എനിക്കൊരു ഫോൺ കാൾ വരുന്നു. അൻസിബയും ലക്ഷ്‌മിപ്രിയയും തൃപ്പൂണിത്തറ വനിതാ പൊലീസ് സ്‌റ്റേഷനിൽ ഉണ്ട്, അവിടെ അവർ തമ്മിൽ വലിയ വഴക്കും ബഹളവും ഒക്കെ നടക്കുകയാണെന്ന്.

ഞാൻ ചോദിച്ചു, എന്താണ് അതിനുള്ള കാരണം. അപ്പോൾ അയാൾ പറഞ്ഞു, ലക്ഷ്മിപ്രിയ ഗൾഫ് യാത്രകഴിഞ്ഞു വന്നപ്പോൾ അൻസിബ ഒരു മെസ്സേജ് അയച്ചു. ‘അവിടെ നടന്നതൊക്കെ ഞാൻ അറിഞ്ഞു, അതിൻ്റെ ഫോട്ടോസ് ഒക്കെ പ്രചരിക്കുന്നുണ്ട് അത് എനിക്കും കിട്ടിയിട്ടുണ്ടെന്ന്’. ഇതിനിടെ ലക്ഷ്മിപ്രിയയുടെ ഫോണിന് എന്തോ കംപ്ലൈന്റ്റ് വന്നപ്പോൾ അത് ശരിയാക്കാൻ എടുത്ത ഭർത്താവിൻ്റെ ശ്രദ്ധയിൽ ഈ മെസ്സേജ് പെടുന്നു. ആ വോയിസ് മെസ്സേജ് കേട്ടപാടെ നീ അവിടെ എന്ത് ചെയ്യാനാടി പോയതെന്ന് അലറി ചോദിച്ചുകൊണ്ട് ലക്ഷ്‌മിപ്രിയയെ ക്രൂരമായി തല്ലി എന്നാണ് അയാൾ എന്നോട് പറഞ്ഞത്.

ഈ കേട്ട വാർത്ത സത്യമാണോ എന്നറിയാൻ ഞാൻ തൃപ്പൂണിത്തറ വനിതാ പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടു. അപ്പോൾ എനിക്ക് ബോധ്യപ്പെട്ടു ഇത് സത്യമാണെന്ന്. യഥാർഥത്തിൽ ആ സമയത്ത് എനിക്ക് ലക്ഷ്‌മിപ്രിയയോട് സഹതാപമാണ് തോന്നിയത്. പിന്നീട് ഞാൻ ചെയ്ത‌ വിഡിയോയിൽ അതായത് 250-ാമത്തെ എപ്പിസോഡിന്റെ അവസാന ഭാഗത്ത് ഞാൻ ഈ വിവരം സൂചിപ്പിക്കുകയും ചെയ്‌തു. എന്നാൽ രണ്ടുപേരുടെയും പേരുകൾക്ക് അഭിമാനക്ഷതം സംഭവിക്കേണ്ട എന്ന് കരുതി പേര് ഞാൻ വെളിപ്പെടുത്തിയിരുന്നില്ല. ഇന്നിപ്പോൾ കാട്ടുതീ പോലെ പടർന്ന ഈ വിഷയം ആദ്യമായി വെളിപ്പെടുത്തിയത് ഞാനാണ്. ആ ഭാഗം ഞാനൊന്ന് കേൾപ്പിക്കാം.

(അന്ന് പറഞ്ഞ വിഡിയോയിലുള്ള ഭാഗം) ഇനി ഏറ്റവും അവസാനമായി ഉടലെടുത്ത ഗൗരവമായ മറ്റൊരു സംഭവമുണ്ട്. ‘അമ്മ’യുടെ ഉന്നത ഭാരവാഹിത്വം വഹിക്കുന്ന രണ്ട് സ്ത്രീകൾ തമ്മിലുള്ള ഒരു ഏറ്റുമുട്ടലാണ്. അത് സംഘടനയിൽ ഒതുങ്ങാതെ പൊലീസ് സ്‌റ്റേഷൻ കയറിയ വിഷയവുമാണ്. അതിനെക്കുറിച്ച് വിശദമായി അറിയണമെങ്കിൽ തൃപ്പൂണിത്തറ ഹിൽ പാലസ് വനിതാ പോലീസ് സ്‌റ്റേഷനിൽ ഒന്ന് അന്വേഷിച്ചാൽ മതിയാകും. സംഗതി നടന്നിട്ട് ഒരുപാട് ദിവസങ്ങൾ ഒന്നും ആയിട്ടില്ല. ഇപ്പോൾ കഴിഞ്ഞതേയുള്ളു. ഒരു നടിയുടെ കുടുംബജീവിതത്തെ അപ്പാടെ ഉലച്ച ഒരു പ്രശ്‌നമായതുകൊണ്ട് എനിക്കത് ഇവിടെ പറയുന്നതിനും വിശദമായി വിവരിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. എന്നാൽ ഒരു കാര്യം വ്യക്തമാക്കാം ഭാരവാഹിത്വം വഹിക്കുന്ന ഒരു സ്ത്രീ മറ്റൊരു ഭാരവാഹിത്വം വഹിക്കുന്ന സ്ത്രീകിട്ടുവെച്ച ആറ്റം ബോംബാണത്. അവസാനം പാരപണിത ഭാരവാഹിക്ക് പൊലീസ് സ്‌റ്റേഷനിൽ എത്തി മാപ്പെഴുതി വെച്ച് തടിയൂരണ്ടിയും വന്നു. ഇനി അങ്ങോട്ട് എന്തെല്ലാം കാണാനും കേൾക്കാനും കിടക്കുന്നു.

ഈ എപ്പിസോഡ് കണ്ട ലക്ഷ്‌മിപ്രിയ എന്നെ ഫോണിൽ വിളിച്ച് ഇക്ക ഇക്കയോട് ഈ വിവരം ആരാണ് പറഞ്ഞത് എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു പൊലീസ് സ്‌റ്റേഷനിൽ നിന്നും ലഭിച്ച വിവരമാണെന്ന്. അപ്പോൾ അപ്പോൾ ലക്ഷ്മിപ്രിയ എന്നോട് പറഞ്ഞു, ‘ഞാൻ അൻസിബയോട് പറഞ്ഞു എന്റെ ഭർത്താവ് ജയേഷിനെ വിളിച്ച് നീ അയച്ച മെസ്സേജിൽ ഒരു സത്യവുമില്ല ഞാൻ വെറുതെ തമാശയ്ക്ക് അയച്ചതാണെന്ന് ഒന്ന് പറയണമെന്ന്. എന്റെ കുടുംബജീവിതം ഇതിൻ്റെ പേരിൽ ആകെ പ്രശ്‌നത്തിലാണ്. ഇവിടെ ഇതിന്റെ പേരിൽ വലിയ വഴക്ക് നടക്കുകയാണ്. നീ ഇത് വെറുതെ അയച്ചതാണെന്ന് പറഞ്ഞാൽ തീരുന്ന പ്രശ്‌നമേയുള്ളു എന്ന്. അവൾ വിളിച്ചു പറയാമെന്ന് എന്നോട് പറഞ്ഞെങ്കിലും അവൾ അത് ചെയ്‌തില്ല. പിന്നീട് ഞാൻ വിളിക്കുമ്പോൾ ഒന്നും ഫോണും എടുക്കുന്നുണ്ടായിരുന്നില്ല.

അതുകൊണ്ടാണ് ഞാൻ പൊലീസിൽ പരാതിപെട്ടത്. അയാൾ എന്നെ കണ്ടമാനം ഉപദ്രവിച്ചു, പട്ടിയെ തല്ലുന്ന പോലെ തല്ലി. അൻസിബ പൊലീസ് ‌സ്റ്റേഷനിൽ പരാതിയുടെ പകർപ്പും മൊഴിപ്പകർപ്പും ഒക്കെ ചോദിച്ചു. അത് നിങ്ങൾ പ്രതിയാണ് നിങ്ങൾക്ക് തരാൻ പറ്റില്ല എന്ന് അവർ പറഞ്ഞു . അത് പരാതിക്കാരിക്കെ കൊടുക്കൂ എന്ന് പറഞ്ഞപ്പോൾ അവൾ അവളുടെ കൂട്ടുകാരൻ മിഥിലാജിനെ വിളിച്ചുവരുത്തി അവിടെ ബഹളം ഉണ്ടാക്കി.

എന്നാൽ കോപ്പി കൊടുക്കാത്ത സാഹചര്യത്തിൽ അതിൻ്റെ ഒരു ഫോട്ടോ എടുത്തുകൊണ്ടാണ് അവർ പോയതെന്നാണ്’ ലക്ഷ്‌മിപ്രിയ എന്നോട് പറഞ്ഞത്. ഈ വിഷയത്തെക്കുറിച്ച് ലക്ഷ്‌മിപ്രിയ എന്നോട് സംസാരിച്ചപ്പോൾ അൻസിബയെക്കുറിച്ച് വളരെ മോശമായി സംസാരിച്ചു. അവൾ തീവ്രവാദിയാണ് ഇക്ക എന്ന് പറയുകയും ചെയ്തു. അത് അപ്പോഴത്തെ മാനസികാവസ്‌ഥയിൽ പറഞ്ഞുപോയതാണെന്നാണ് ഞാൻ കരുതിയത്. കൂടെകൊണ്ടുനടന്ന പ്രിയപ്പെട്ട കൂട്ടുകാരിയെകുറിച്ച് അവിഹിതകഥയും കൂടെ തീവ്രവാദി എന്ന വിളികൂടി വന്നപ്പോൾ എനിക്ക് അവരോട് തോന്നിയ ആ സഹതാപം ഇല്ലാതായി. പിന്നീട് അവർ അൻസിബയെ കുറിച്ച് ചാനലിലൂടെ പരസ്യമായി പറയുന്നത് കേട്ടു. ഇതിൻ്റെ പിന്നിൽ മത തീവ്രവാദ സംഘടനകൾ ഉണ്ടെന്ന് ഞാൻ ബലമായി സംശയിക്കുന്നുണ്ടെന്ന്. തൊട്ടതിനും പിടിച്ചതിനും ഒക്കെ വർഗീയത പറഞ്ഞ് മറ്റുള്ളവരെ തീവ്രവാദിയാക്കി സമൂഹത്തിൽ അരാചകത്വം സൃഷ്‌ടിക്കാൻ ശ്രമിക്കുന്ന ഇവരെ ജനം തിരിച്ചറിഞ്ഞ് മാറ്റിനിർത്തപ്പെടേണ്ടതാണ്. ഇവരുടെ നാവും പ്രവർത്തിയും സമൂഹത്തെ വഴിതെറ്റിക്കുന്നതാണ്. സത്യത്തിൽ അവർ കൊടുത്ത പരാതിയിൽ തന്നെ മറ്റൊരു ക്രൈം ഒളിഞ്ഞു കിടപ്പുണ്ട്.  അത് അൻസിബ അയച്ച മെസ്സേജിനേക്കാൾ ഗൗരവമേറിയതാണ്.

അവർ പറയുന്നത് അവരുടെ ഭർത്താവ് അവരെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചു എന്നാണ്. അവർ പറയുന്ന പ്രകാരം ഈ നിസ്സാര പ്രശ്ന‌ത്തിന്റെ പേരിൽ അവരോട് ഇത്തരം ക്രൂരത കാട്ടിയ ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കേണ്ടതല്ലേ? ഈ ചോദ്യമാണ് അൻസിബയും ചോദിക്കുന്നത്. ഇതേ ചോദ്യം ഒരു പ്രസ് മീറ്റിൽ ലക്ഷ്മിപ്രിയയോട് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടി “അത് ഞാനും എൻ്റെ ഭർത്താവും തമ്മിലുള്ള പ്രശ്‌നമാണ്, നിങ്ങൾ എന്തിനാ അറിയുന്നത്” എന്നാണ്. ഗാർഹിക പീഡനം നടന്നു എന്ന് പറഞ്ഞു പരാതി കൊടുത്ത ഇവർ തന്നെ പറയുന്നു അത് നിങ്ങൾ എന്തിനാ അറിയുന്നതെന്ന് എങ്ങനെയുണ്ട് അവരുടെ ന്യായം. പൊതുജന പിന്തുണയും താരസംഘടനയുടെ പിന്തുണയും സാംസ്‌കാരിക നായകന്മാരുടെ പിന്തുണയും ഒക്കെ അൻസിബയ്ക്ക് അനുകൂലമാണെന്ന് കണ്ടപ്പോൾ തീവ്രവാദവും മത പരിവർത്തന കഥകളും ഒക്കെ ഒന്ന് വിട്ടുപിടിച്ച് അവിഹിത കഥയിലേക്ക് കടന്നിരിക്കുകയാണ് നമ്മുടെ കഥാനായിക.

അവിവാഹിതയായ ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കണമെങ്കിൽ ഏറ്റവും എളുപ്പം അവൾക്കെതിരെ ഒരു അവിഹിത കഥ പൊടിപ്പും തൊങ്ങലും വെച്ച് പടച്ചുവിടുകയാണ്. ഇവിടെ കഥാകൃത്ത് കഥയ്ക്കൊരു ഗുമ്മിനു വേണ്ടി മദ്യപാനം കൂടി അൻസിബ്ക്ക് മേൽ ചാർത്തി കൊടുത്തു. ഇവിടെ ഒരു കാര്യം ഓർമ വരികയാണ് ബിജെപി നേതാവായ സന്ദീപ് വജസ്‌പതി ഇവരെക്കുറിച്ച് പറഞ്ഞ ഒരു അഭിപ്രായം. “ഇവർ പറയുന്നതൊക്കെ പച്ചക്കള്ളങ്ങളാണ് നുണ പറയാൻ ഒട്ടും മടിയില്ലാത്ത സ്ത്രീയാണവർ. ഇവർ പറയുന്നതിൽ ഒന്നും സത്യത്തിന്റെ കണിക പോലും ഉണ്ടാകില്ല. ഇവരുടെ വായിൽ പോയി പിഴച്ചവർ ആരും തന്നെയില്ല” എന്ന്. ചിലർ പറയുന്നതൊക്കെ കാലം തെളിയിക്കും എന്ന് പറയുന്നത് സത്യമാണ് അതിന്ന് അക്ഷരംപ്രതി ലക്ഷ്മിപ്രിയ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

നടിയും സഹപ്രവർത്തകയുമായ അൻസിബക്കെതിരെ ലക്ഷ്‌മിപ്രിയ കെട്ടിച്ചമച്ചുണ്ടാക്കിയ ഇല്ലാക്കഥകൾക്ക് അവർ നിയമപരമായും ജനമധ്യത്തിലും കണക്കുപറയേണ്ടി വരും എന്ന കാര്യത്തിൽ തർക്കമില്ല. സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാൻ കഠിനാധ്വാനം ചെയ്യുന്ന ഒരു പാവം പെൺകുട്ടിയുടെ ആത്മാഭിമാനത്തെയാണ് ഇത്തരം ബുദ്ധിമോഷത്തിലൂടെയും തോന്നിവാസത്തിലൂടെയും ലക്ഷ്മിപ്രിയ പിച്ചിച്ചീന്തിയിരിക്കുന്നത്. നിയമവിരുദ്ധവും ഹീനവുമായ ഇത്തരമൊരു പ്രവർത്തി ചെയ്തതിനാൽ പൊലീസിന് പോലും ഇനി ഇവരെ സഹായിക്കാൻ കഴിയില്ല. ഉപ്പു തിന്നവൻ വെള്ളം കുടിക്കണം എന്നതുപോലെ ലക്ഷ്‌മിപ്രിയ ഇതിന്റെ ആഘാതം അനുഭവിച്ചേ മതിയാകൂ.

ലക്ഷ്മിപ്രിയ കഥയും തിരക്കഥയും രചിച്ച ഈ കെട്ടുകഥയുടെ മുൻപിൽ അൻസിബയെ മുട്ടുകുത്തിക്കാമെന്നാണ് ലക്ഷ്‌മിപ്രിയ വിചാരിച്ചതെങ്കിൽ അവരുടെ ആ കണക്കുകൂട്ടലുകൾ ഒക്കെയും പിഴച്ചുപോയിരിക്കുകയാണ്. ജനങ്ങൾ ഒന്നടങ്കം ഇന്ന് താങ്കളെ കല്ലെറിയുകയാണ്.

ഇവിടെ മറ്റൊരു രസകരമായ സംഭവമുണ്ട്. ബാർ ഉദ്ഘാടനത്തിനായി വിദേശത്ത് പോയി ലക്ഷ്‌മിപ്രിയ മദ്യപിച്ചു എന്ന് പറഞ്ഞുകൊണ്ട് അതിന്റെ ഫോട്ടോകളും മറ്റുമായി പലരും സോഷ്യൽ മീഡിയയിലൂടെ വന്നപ്പോൾ ഞാൻ അങ്ങനെ ബാർ ഉദ്ഘാടനത്തിന് പോയിട്ടില്ല ഞാൻ മദ്യപിക്കില്ല, മദ്യത്തിനും മയക്ക് മരുന്നിനും എതിരെ പോരാടുകയും ശബ്ദം ഉയർത്തുകയും ചെയ്യുന്ന ആളാണ് ഞാൻ എന്ന് പറഞ്ഞ സത്യസന്ധയായ ഇവർ പറയുന്നു. അൻസിബയേക്ക് മദ്യം വാങ്ങിച്ചു കൊടുത്തു കുടിപ്പിച്ചതിൻ്റെ ബില്ല് താനാണ് കൊടുത്തതെന്ന്. അപ്പോൾ ഇവർ പറയുന്നത് സത്യമാണെങ്കിൽ ഒരു പെൺകുട്ടിയെ ട്രാപ്പിലാക്കി മദ്യം വാങ്ങിച്ചു കൊടുത്തു കുടിപ്പിച്ചതിന്റെ ഉത്തരവാദിത്വം ഇവർക്കല്ലാതെ മറ്റാർക്കാണ്.

ഇൻസ്പെക്ടർ ആധാർ കാർഡ് ആവശ്യപ്പെട്ടു. ഈ കഥ കേൾക്കുന്നവർക്ക് സ്വാഭാവികമായും ഒരു സംശയം തോന്നാം. ഇവിടെ വെള്ളമടിച്ച് കിളിപോയി ഓടി നടന്നത് ആരാണെന്ന്. നേരത്തെ അൻസിബയ്ക്കെതിരെ ലക്ഷ്‌മിപ്രിയ കൊടുത്ത കേസിൽ കഴമ്പില്ലെന്ന് കണ്ട് കേസ് അവസാനിപ്പിച്ചപ്പോൾ ആ പരാതിയിലെചില ചില വാചകങ്ങൾക്കെതിരെ 10 കോടി മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ശപഥം ചെയ്‌ത്‌ തൻ്റെ വക്കീലിന്റെ പേരും പ്രഖ്യാപിച്ചു. നിങ്ങൾ ജനങ്ങളോട് പറഞ്ഞ ആ നഷ്‌ടപരിഹാര കേസ് എവിടം വരെ എത്തി അതറിയാൻ ജനങ്ങൾക്ക് താല്‌പര്യമുണ്ട്.

ലോകത്തിൽ ഇന്നുവരെ ആരും പറയാത്ത പറയാൻ മടിക്കുന്ന അവിഹിത കഥകൾ അൻസിബയ്ക്ക് നേരെ പടച്ചുവിട്ട ലക്ഷ്‌മിപ്രിയക്കെതിരെ എത്ര കോടി രൂപയ്ക്കാണ് അൻസിബ കോടതിയെ സമീപിക്കേണ്ടത്. തുക ലക്ഷ്മിപ്രിയക്ക് തന്നെ തീരുമാനിക്കാം. നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം. ലക്ഷ്മിപ്രിയയെ കുറിച്ച് കേട്ടാൽ ലജ്‌ജിച്ചു പോകുന്ന പല കഥകളും അൻസിബയ്ക്കും അറിയാം. അതൊന്നും അവരെ മോശക്കാരിയാക്കാൻ അൻസിബ ഒരിക്കലും പറഞ്ഞിട്ടില്ല ഒട്ടു പറയുകയുമില്ല. ആശയങ്ങളെയും അഭിപ്രായങ്ങളെയും നിലപാടുകളെയും അവിഹിത കഥകൾ കൊണ്ടല്ല നേരിടേണ്ടത്. പുലി പതുങ്ങിയത് വെറുതെയായിരുന്നില്ല അവിഹിത കഥകൾ മെനഞ്ഞെടുക്കാൻ ആയിരുന്നു എന്ന് ഇപ്പോഴാണ് ജനങ്ങൾക്ക് ബോധ്യമായത്.

ലക്ഷ്മിപ്രിയ പറഞ്ഞതുപോലെ ഇത് ജനസ്സ് വേറെ തന്നെയാണ് ഇത്തരം ജനസ്സുള്ളവർ ആരും തന്നെ ഇനി ഭൂമിയിൽ പിറക്കാതിരിക്കട്ടെ. ഇനി എന്തായാലും ഈ കഥാനായികയ്ക്ക് ഇത്തരം നുണക്കഥകൾ രചിച്ച് പ്രചരിപ്പിച്ചുകൊണ്ട് വീട്ടിൽ ഇരിക്കാം. താരസംഘടനയിലെ ആധിപത്യം ഇനി ഇവർക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഇതൊക്കെ പറഞ്ഞാലും ഒരു കാര്യം പറയാതിരിക്കാൻ വയ്യ ലക്ഷ്‌മിപ്രിയയുടെ സ്വഭാവം ഒരിക്കലും ആർക്കും പ്രെഡിക്റ്റ് ചെയ്യാൻ പറ്റാത്തതാണ്. ഏതു സമയവും ഏതു വിധേയനെയും

അത് മാറാം. ഇത് പറയുവാൻ ഇതിനെ ശരിവയ്ക്കുന്ന ഒരു സംഭവമുണ്ട്. ജനറൽ ബോഡിയുടെ അടുത്ത ദിവസം ‘അമ്മ’യുടെ ഓഫിസിൽ അത് അരങ്ങേറി. നീനാകുറുപ്പിന് നേരെ ലക്ഷ്‌മിപ്രിയ പുഴുത്തുചാകുമെന്ന് പറഞ്ഞുകൊണ്ട് അസഭ്യം പറയുന്ന വോയ്‌സ് ക്ലിപ്പ് കേൾക്കാത്തവർ ആരും തന്നെ ഇല്ലല്ലോ. അതേ ലക്ഷ്മ‌ിപ്രിയ തന്നെ നീനാകുറുപ്പിനെ ‘അമ്മ’യുടെ ഓഫിസിൽ വെച്ച് കണ്ടപ്പോൾ ഓടിചെന്ന് കെട്ടി പിടിച്ചു മുത്തം കൊടുത്തു. നീനാകുറുപ്പ് ആകെ സ്തംഭിച്ചു നിന്നുപോയി. വിശ്വാസം വരുന്നില്ല അല്ലേ എന്നാൽ ഇതാ തെളിവ് തരാം. പ്രശ്‌നങ്ങൾ തീരുന്നത് നല്ല കാര്യമാണ്. മനുഷ്യർ പരസ്‌പരം വൈരം മറന്നു ജീവിക്കുന്നതാണ് ഉത്തമം. ഇനി അൻസിബയോടും താൻ ദേഷ്യം വന്നപ്പോൾ ചുമ്മാതെ കെട്ടിച്ചമച്ച കഥയാണെന്ന് പറഞ്ഞ ക്ഷമ പറഞ്ഞ് ഒന്ന് കെട്ടിപ്പിടിച്ച് ഒരു മുത്തം കൊടുത്താൽ ഒരുപക്ഷേ ആ പ്രശ്ന‌വും അവസാനിച്ചേക്കാം. അങ്ങനെ തന്നെ സംഭവിക്കട്ടെ. ‘അമ്മ’യിലെ എല്ലാ പ്രശ്‌നങ്ങൾക്കും നല്ലൊരു പരിയവസാനം ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിർത്തുന്നു നന്ദി നമസ്‌കാരം.”