“സ്നേഹത്തോടെ നയിക്കുക, ദയയുള്ളവരായിരിക്കുക”; വിവാദത്തിൽ പരോക്ഷ പ്രതികരണവുമായി സൂര്യ

','

' ); } ?>

തമിഴ് സിനിമാലോകത്ത് വലിയ ചർച്ചയായി മാറിയ ‘കറുപ്പ്’ എന്ന ചിത്രത്തിന്റെ ക്രെഡിറ്റ് വിവാദങ്ങളിൽ പക്വതയാർന്ന പ്രതികരണവുമായി നടൻ സൂര്യ. ചിത്രത്തിന്റെ സംവിധായകൻ ആർജെ ബാലാജിക്കെതിരെ സോഷ്യൽ മീഡിയയിൽ സൂര്യ ആരാധകരുടെ പ്രതിഷേധം കനക്കുന്നതിനിടയിലാണ്, എല്ലാവരോടും ശാന്തത പാലിക്കാൻ ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള പുതിയ ഇൻസ്റ്റാഗ്രാം സ്‌റ്റോറി സൂര്യ പങ്കുവച്ചത്. “സ്നേഹത്തോടെ നയിക്കുക, ദയയുള്ളവരായിരിക്കുക, ഉദാരമനസ്‌കത പുലർത്തുക” എന്ന സൂര്യയുടെ വാക്കുകൾ തങ്ങളെ ലക്ഷ്യം വച്ചുള്ളതാണെന്നും വിവാദങ്ങളോട് നടൻ പുലർത്തുന്ന പോസിറ്റീവ് നിലപാടാണ് ഇതെന്നും ആരാധകരും സിനിമാ നിരീക്ഷകരും വിലയിരുത്തുന്നു.

ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ ആർജെ ബാലാജി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യെ സന്ദർശിച്ചതും, ‘കറുപ്പ്’ എന്ന സിനിമയുടെ തുടക്കം വിജയ‌യിലൂടെ ആണെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചതുമാണ് ആരാധകരെ ചൊടിപ്പിച്ചത്. സിനിമയുടെ നിർണായക പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഒപ്പം നിന്ന സൂര്യയെ പൂർണ്ണമായി തഴഞ്ഞ്, വിജയ് മുഖ്യമന്ത്രിയായപ്പോൾ ബാലാജി ക്രെഡിറ്റ് മുഴുവൻ അദ്ദേഹത്തിന് നൽകുകയാണെന്ന് കാണിച്ച് സൂര്യ ആരാധകർ കടുത്ത വിമർശനവുമായി രംഗത്തെത്തുകയായിരുന്നു.

ബാലാജി ‘അവസരവാദി’യാണെന്ന തരത്തിലുള്ള ചർച്ചകളും ഇതോടെ തമിഴ് സിനിമാ ലോകത്ത് സജീവമായി. എന്നാൽ ഈ വിവാദങ്ങളോടൊന്നും നേരിട്ട് പ്രതികരിക്കാൻ മുതിരാതെ, സ്നേഹത്തോടെയും ദയയോടെയും മുന്നോട്ട് പോകാൻ ആവശ്യപ്പെടുന്ന സൂര്യയുടെ നിലപാടിനെ പ്രശംസിച്ച് നിരവധി പേരാണ് ഇപ്പോൾ രംഗത്തെത്തുന്നത്.